പോക്സോ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവ്
text_fieldsആലപ്പുഴ: 17കാരിയെ കടന്നുപിടിച്ചയാള്ക്ക് പോക്സോ കേസില് മൂന്ന് വര്ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
മാരാരിക്കുളം പൊലീസ് രജിസ്റ്റര് ചെയ്ത കേസിൽ മാരാരിക്കുളം വടക്ക് എസ്.എൻ പുരം നികര്ത്തില് ബിജുവിനെയാണ് (39) ആലപ്പുഴ പോക്സോ കോടതി ജഡ്ജ് പി.എസ്. ശശികുമാര് ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം മൂന്ന് മാസം കൂടി സാധാരണ തടവ് അനുഭവിക്കണം. തുക പെണ്കുട്ടിക്ക് നല്കണമെന്നും വിധിച്ചു.
കഞ്ഞിക്കുഴി വനസ്വര്ഗം പള്ളിക്ക് സമീപം 2016 മേയ് 18നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇരുചക്രവാഹനത്തില് യാത്ര ചെയ്ത പ്രതി സൈക്കിളില് സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തുകയും കടന്നുപിടിക്കുകയുമായിരുന്നു.
ബൈക്കിെൻറ രജിസ്ട്രേഷന് നമ്പറാണ് ഇയാളെ തിരിച്ചറിയാന് സഹായിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

