കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു
text_fieldsആദർശ്
മണ്ണഞ്ചേരി: കെ.എസ്. ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡ് ഷൺമുഖം ക്ഷേത്രത്തിന് സമീപം പുത്തൻ കളത്തിൽ രാമചന്ദ്രന്റെ മകൻ ആദർശ് (17) ആണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കുകളിലൊന്ന് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു കൊറ്റം കുളങ്ങര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.
ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ നേതാജി ജങ്ഷന് സമീപം ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. അമ്പനാകുളങ്ങരയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ സഹായിയായി പോകാറുള്ള ആദർശ് കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ചേർന്ന് കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ് വിജയശ്രീ. ആകാശ് ഏക സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

