Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്ലസ്​ ടു: ആ​ല​പ്പു​ഴ...

പ്ലസ്​ ടു: ആ​ല​പ്പു​ഴ ജില്ലയിൽ 80.01 ശതമാനം വിജയം

text_fields
bookmark_border
പ്ലസ്​ ടു: ആ​ല​പ്പു​ഴ ജില്ലയിൽ 80.01 ശതമാനം വിജയം
cancel
camera_alt

പ്ല​സ്​​ടു പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം​നേ​ടി​യ കാ​ക്കാ​ഴം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മ​ധു​രം പ​ങ്കി​ടു​ന്നു

ആ​ല​പ്പു​ഴ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 80.01 ശ​ത​മാ​നം വി​ജ​യം. സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ഴും നേ​രി​യ വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ത്തി​യാ​ണ്​ ജി​ല്ല​യു​ടെ മു​ന്നേ​റ്റം. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ 79.46 ശ​ത​മാ​ന​ത്തി​ൽ​നി​ന്നും 0.55 ശ​ത​മാ​നം അ​ധി​ക​വി​ജ​യം ഉ​റ​പ്പി​ച്ചാ​യി​രു​ന്നു നേ​ട്ടം. 120 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 22,255 കു​ട്ടി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 17682പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത​നേ​ടി. 1707 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ നേ​ടി. ഓ​പ​ൺ സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വി​ജ​യ​ശ​ത​മാ​നം കു​ത്ത​നെ കൂ​ട്ടി​യെ​ങ്കി​ലും വി.​എ​ച്ച്.​എ​സ്.​ഇ, ടെ​ക്നി​ക്ക​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പി​ന്നാ​ക്കം​പോ​യി.

ടെ​ക്നി​ക്ക​ൽ സ്കൂ​ൾ​വി​ഭാ​ഗ​ത്തി​ൽ 63.11 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ 67 ശ​ത​മാ​ന​ത്തി​ൽ​നി​ന്നും 3.89 ശ​ത​മാ​നം കു​റ​വാ​ണ്. ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ 103പേ​രി​ൽ 65പേ​ർ വി​ജ​യി​ച്ചു. എ​ല്ലാ​വി​ഷ​യ​ത്തി​നും എ​പ്ല​സ്​ നേ​ടി​യ​ത്​ അ​ഞ്ചു​പേ​ർ മാ​ത്ര​മാ​ണ്. ഓ​പ​ൺ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 61.61 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. ക​ഴി​ഞ്ഞ​വ​ർ​​ഷ​ത്തേ​ക്കാ​ൾ 15.69 ശ​ത​മാ​നം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു മു​ന്നേ​റ്റം. 2022-ൽ 45.92 ​ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു വി​ജ​യം. ഈ ​വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 758 പേ​രി​ൽ 467പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത​നേ​ടി. 48 കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ സ്വ​ന്ത​മാ​ക്കി.

വി.​എ​ച്ച്.​എ​സ്.​ഇ​യി​​ൽ 76.13 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. ക​ഴി​ഞ്ഞ​വ​ർ​ഷം 76.57 ശ​ത​മാ​ന​മാ​യി​രു​ന്നു. അ​തി​ൽ​നി​ന്ന്​ 0.44 ശ​ത​മാ​നം കു​റ​വാ​ണ്​ വി​ജ​യം. 1441 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1097 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത​നേ​ടി. പ്ല​സ്​​ടു​വി​ന്​ 2019-ൽ 80.29 ​ശ​ത​മാ​നം, 2020-ൽ 82.46 ​ശ​ത​മാ​നം, 2021-ൽ 84.18 ​ശ​ത​മാ​നം, 2022-ൽ 79.46 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ജ​യം.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ടി​ഞ്ഞ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​​ 80ലേ​ക്ക്​ കു​തി​ച്ചാ​യി​രു​ന്നു വി​ജ​യ​ത്തി​ള​ക്കം. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ എ​പ്ല​സ്​ നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി. ഇ​ക്കു​റി 1707പേ​രാ​ണ്​ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ്​ നേ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 1328പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ എ​പ്ല​സ്​ നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ 379പേ​ർ​ക്കാ​ണ്​ കു​ടൂ​ത​ല​ലാ​യി എ​പ്ല​സ്​ നേ​ടാ​നാ​യ​ത്. 2021ൽ ​എ​ല്ലാ​വി​ഷ​യ​ത്തി​നും 2,340 പേ​ർ എ​പ്ല​സ് വി​ജ​യം നേ​ടി​യി​രു​ന്നു.

ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത​നേ​ടി 19,311 കു​ട്ടി​ക​ൾ

ആ​ല​പ്പു​ഴ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ല്‍ 19,311 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ര്‍ഹ​ത നേ​ടി. സ്കൂ​ൾ ഗോ​യി​ങ്, ടെ​ക്നി​ക്ക​ൽ സ്കൂ​ൾ, ഓ​പ​ൺ സ്കൂ​ൾ, വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 24,402 പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ സ്കൂ​ൾ ഗോ​യി​ങ്​-17,682, ടെ​ക്നി​ക്ക​ൽ-65, ഓ​പ​ൺ സ്കൂ​ൾ-467, വി.​എ​ച്ച്.​എ​സ്.​ഇ-1097 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്.

നാല്​ സ്കൂളിന്​​​ നൂറു ശതമാനം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ നാ​ല്​ സ്കൂ​ളി​ന്​​ നൂ​റു ശ​ത​മാ​നം വി​ജ​യം. പു​ന്ന​പ്ര മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് കാ​ക്കാ​ഴം, കാ​ർ​മ​ൽ അ​ക്കാ​ദ​മി ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ് പ​ഴ​വ​ങ്ങാ​ടി, മ​ദ​ർ തെ​രേ​സ എ​ച്ച്.​എ​സ്.​എ​സ് മു​ഹ​മ്മ എ​ന്നി​വ​യാ​ണ്​ നൂ​റു ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​തി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​യ കാ​ക്കാ​ഴം ഗ​വ. സ്കൂ​ളും പു​ന്ന​പ്ര മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ലി​ന്‍റെ​യും നേ​ട്ട​മാ​ണ്​ എ​ടു​ത്തു​പ​റ​യേ​ണ്ട​ത്. മു​ഹ​മ്മ മ​ദ​ർ തെ​രേ​സ സ്കൂ​ൾ (92), പ​ഴ​വ​ങ്ങാ​ടി കാ​ർ​മ​ൽ അ​ക്കാ​ദ​മി (57) കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ച്ച്​ ​ജി​ല്ല​ക്ക്​ അ​ഭി​മാ​ന​മാ​യി. ക​ഴി​ഞ്ഞ​ത​വ​ണ ര​ണ്ട്​ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​മ​ട​ക്കം അ​ഞ്ച്​ സ്കൂ​ൾ​ നൂ​റു ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഫു​ൾ മാ​ർ​ക്കി​ന്‍റെ തി​ള​ക്ക​മി​ല്ലാ​തെ ജി​ല്ല

ആ​ല​പ്പു​ഴ: പ്ല​സ് ​ടു ​പ​രീ​ക്ഷ​യി​ൽ 1200ൽ 1200 ​മാ​ർ​ക്ക് നേ​ടി​യ​വ​രു​ടെ തി​ള​ക്ക​മി​ല്ലാ​തെ ജി​ല്ല. സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഈ ​നേ​ട്ടം പ​ങ്കി​ട്ട​ത്​ 71 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മാ​വേ​ലി​ക്ക​ര മ​റ്റം സെ​ന്‍റ്​ ജോ​ൺ​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്മൃ​തി സ​ന്തോ​ഷ്​ കു​മാ​റും ചു​ന​ക്ക​ര ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ലീ​ന ആ​ർ. സു​രേ​ഷു​മാ​ണ് ഒ​രു​മാ​ർ​ക്കു​പോ​ലും വി​ട്ടു​കൊ​ടു​ക്കാ​തെ ജി​ല്ല​ക്ക്​ അ​ഭി​മാ​ന​താ​ര​ങ്ങ​ളാ​യ​ത്.

വി.എച്ച്​.എസ്​.ഇ: മുന്നിൽ മുതുകുളം

ആ​ല​പ്പു​ഴ: വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ 76.13 ശ​ത​മാ​നം വി​ജ​യം. 1441ല്‍ 1097 ​പേ​ർ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്​​ അ​ർ​ഹ​ത​നേ​ടി. 97.33 ശ​ത​മാ​ന​വു​മാ​യി മു​തു​കു​ളം വി.​എ​ച്ച്.​എ​സ്.​എ​സും 95.45 ശ​ത​മാ​ന​വു​മാ​യി പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം വി.​എ​ച്ച്.​എ​സ്.​എ​സും മി​ക​ച്ച​വി​ജ​യം സ്വ​ന്ത​മാ​ക്കി.

മു​തു​കു​ളം വി.​എ​ച്ച്.​എ​സ്.​എ​സി​ൽ 75ല്‍ 73 ​പേ​രെ​യും ന​ടു​വ​ട്ടം വി.​എ​ച്ച്.​എ​സ്.​എ​സി​ല്‍ 88ല്‍ 84 ​പേ​രെ​യും വി​ജ​യി​പ്പി​ച്ചാ​ണ്​ ഈ​നേ​ട്ടം. ജി​ല്ല​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ വി​ജ​യ​ശ​ത​മാ​നം നേ​ടി​യ​ത്​ ക​ണി​ച്ചു​കു​ള​ങ്ങ​ര ​വി.​എ​ച്ച്.​എ​സ്.​എ​സ് ഫോ​ര്‍ ബോ​യ്സും (57.47) പെ​രു​മ്പ​ളം ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സു​മാ​ണ്​ (17.65). ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ 87 പേ​ർ എ​ഴു​തി​യി​ൽ 50 പേ​ർ വി​ജ​യി​ച്ച​പ്പോ​ൾ പെ​രു​മ്പ​ള​ത്ത്​ 34 പേ​രി​ൽ ആ​റു​പേ​ർ മാ​ത്ര​മാ​ണ്​ ജ​യി​ച്ച​ത്.

ജില്ലക്ക് അഭിമാനമായി കാക്കാഴം ഹയര്‍സെക്കന്‍ഡറിയും പുന്നപ്ര എം.ആര്‍.എസും

അ​മ്പ​ല​പ്പു​ഴ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​ക്ക് അ​ഭി​മാ​ന​മാ​യി കാ​ക്കാ​ഴം ഗ​വ ഹ​യ​ര്‍സെ​ക്ക​ഡ​റി​യും പു​ന്ന​പ്ര മോ​ഡ​ല്‍ റെ​സി​ഡ​ന്‍ഷ്യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളും. സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ ജി​ല്ല​യി​ല്‍ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​തും ഈ ​ര​ണ്ട് സ്കൂ​ളു​ക​ള്‍ മാ​ത്ര​മാ​ണ്.കാ​ക്കാ​ഴം സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 111 വി​ദ്യാ​ർ​ത്ഥി​ക​ളും തി​ള​ക്ക​മാ​ർ​ന്ന രീ​തി​യി​ലാ​ണ് വി​ജ​യം നേ​ടി​യ​ത്. പു​ന്ന​പ്ര സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 37 പേ​രും വി​ജ​യി​ച്ചു.

പ​റ​വൂ​ര്‍ ഗ​വ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 104 കു​ട്ടി​ക​ളി​ല്‍ 91 പേ​ര്‍ വി​ജ​യി​ച്ചു. ഇ​തി​ല്‍ 10 പേ​ര്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍ക്കും എ ​പ്ല​സ് നേ​ടി. പു​റ​ക്കാ​ട് എ​സ്.​എ​ന്‍.​എം.​എ​ച്ച്.​എ​സ്.​എ​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 403 കു​ട്ടി​ക​ളി​ല്‍ 318 പേ​ര്‍ വി​ജ​യി​ച്ചു. ഇ​തി​ല്‍ 30 കു​ട്ടി​ക​ള്‍ക്ക് എ ​പ്ലാ​സ് നേ​ടാ​നാ​യി. പു​ന്ന​പ്ര അ​റ​വു​കാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 527 പേ​രി​ല്‍ 353 പേ​ര്‍ വി​ജ​യി​ച്ചു.

അ​മ്പ​ല​പ്പു​ഴ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ല്‍ 117 പേ​രി​ല്‍ 88 പേ​ര്‍ വി​ജ​യി​ച്ചു. അ​മ്പ​ല​പ്പു​ഴ ഗ​വ മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ല്‍ 159 പേ​രി​ല്‍ 98 പേ​ര്‍ വി​ജ​യി​ച്ചു. നാ​ലു​പേ​ര്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ല്‍ എ ​പ്ല​സ് നേ​ടി. അ​മ്പ​ല​പ്പു​ഴ കെ.​കെ കു​ഞ്ചു​പി​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 113 പേ​രി​ല്‍ 112 പേ​ര്‍ വി​ജ​യി​ച്ചു. ഇ​തി​ല്‍ 16 പേ​ര്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ല്‍ എ ​പ്ല​സ് നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus two resultAlappuzha
News Summary - Plus two: 80.01 percent success in Alappuzha district
Next Story