പ്ലസ് വൺ പ്രവേശനം ജില്ലയിൽ ജയിച്ചവരെക്കാൾ കൂടുതൽ സീറ്റ്
text_fieldsആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച മുഴുവൻ പേർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പ്. ജയിച്ചവരെക്കാൾ കൂടുതൽ സീറ്റാണുള്ളത്. 21,413 പേരാണ് ഉപരിപഠനത്തിന് അർഹരായത്. ജില്ലയിലെ 124 സ്കൂളിലായി 22,639 സീറ്റാണ് പ്ലസ് വണ്ണിനുള്ളത്. സർക്കാർ-45, എയ്ഡഡ്- 64, അൺ എയ്ഡഡ്-13, റെസിഡൻഷ്യൽ- ഒന്ന്, ടെക്നിക്കൽ-ഒന്ന് എന്നിങ്ങനെയാണ് സ്കൂളുകൾ. സി.ബി.എസ്.ഇ സ്കൂളിൽനിന്ന് കുറച്ചു കുട്ടികൾ സംസ്ഥാന സിലബസിലേക്ക് മാറിയാലും ആവശ്യത്തിലേറെ സീറ്റുണ്ടാകും. സയൻസ്-12839, ഹ്യുമാനിറ്റീസ്-3300, കോമേഴ്സ്-6500 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. ഇതിൽ 428 എണ്ണം സ്പോർട്സ് ക്വോട്ടയിൽ ഉള്ളതാണ് (സയൻസ്-237, ഹ്യുമാനിറ്റീസ്-65, കോമേഴ്സ്-26).
സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി ആകെ 454 ബാച്ചാണ് ജില്ലയിലുള്ളത്. ഇതിൽ സയൻസ്-258, ഹ്യുമാനിറ്റീസ്-66, കോമേഴ്സ്-130 എന്നിങ്ങനെയാണുള്ളത്. സർക്കാർ: സയൻസ്-75, ഹ്യുമാനിറ്റീസ്-24, കോമേഴ്സ്- 39, എയ്ഡഡ്: 153, 41, 84, അൺ എയ്ഡഡ് 30, ഒന്ന്, ഏഴ് എന്നിങ്ങനെയാണ് ബാച്ചുകളുള്ളത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1569 മെറിറ്റ് സീറ്റാണുള്ളത്. ഇതിൽ സയൻസ്-8585, ഹ്യുമാനിറ്റീസ്-2485, കോമേഴ്സ്- 4625 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്. നോൺ മെറിറ്റിൽ മാനേജ്മെന്റ് വിഭാഗത്തിൽ 2780 സീറ്റും കമ്യൂണിറ്റി വിഭാഗത്തിൽ 2325ഉം അൺ എയ്ഡഡ് വിഭാഗത്തിൽ 1839ഉം സീറ്റാണുള്ളത്.
കൂടാതെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 1,630 സീറ്റുമുണ്ട്. ഐ.ടി.ഐ, പോളിടെക്നിക് തുടങ്ങിയ സാധ്യതകൾ വേറെയും. ഇഷ്ടപ്പെട്ട സ്കൂളുകളിൽ അലോട്ട്മെന്റ് കിട്ടുമോയെന്നതിലാണ് സംശയം. നഗരങ്ങളിലെ സ്കൂളുകളിലാണ് തിരക്ക് കൂടുതൽ. പലപ്പോഴും ഗ്രാമീണ മേഖലകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കും.
സീറ്റുനില
- ആകെ - 22,639
- സയൻസ് - 12,839
- ഹ്യുമാനിറ്റീസ് - 3300
- കോമേഴ്സ് - 6500
- സ്പോർട്സ് ക്വോട്ട - 428
സ്കൂളുകൾ
- ആകെ - 124
- സർക്കാർ - 45
- എയ്ഡഡ് - 64
- അൺ എയ്ഡ്ഡ് - 13
- റെസിഡൻഷ്യൽ - ഒന്ന്
- ടെക്നിക്കൽ - ഒന്ന്

