Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right‘ചെറ്റ​’ വിളിക്ക്...

‘ചെറ്റ​’ വിളിക്ക് മറുപടി പിണറായിയുടെ ചെകിട്ടത്ത് കൊള്ളുന്ന ജനവിധി -ഷാഫി പറമ്പിൽ

text_fields
bookmark_border
‘ചെറ്റ​’ വിളിക്ക് മറുപടി പിണറായിയുടെ ചെകിട്ടത്ത് കൊള്ളുന്ന ജനവിധി -ഷാഫി പറമ്പിൽ
cancel
camera_alt

അ​മ്പ​ല​പ്പു​ഴ​യി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​ള്ള ജ​ന​കീ​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജി.​സു​ധാ​ക​ര​ന്റെ തെ​ര​ത്തെ​ടു​പ്പ് സ​മ്മേ​ള​നം കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം

അ​മ്പ​ല​പ്പു​ഴ: പൊ​തു​സ​മൂ​ഹ​ത്തി​ന് മ​ന്ത്രി എ​ന്ന നി​ല​യി​ൽ ക​ള​ങ്ക ര​ഹി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച ജ​ന​നേ​താ​വാ​യ ജി. ​സു​ധാ​ക​ര​നെ ചെ​റ്റ എ​ന്ന് വി​ളി​ച്ച പി​ണ​റാ​യി വി​ജ​യ​ന്റെ ചെ​കി​ട്ട​ത്ത് കൊ​ള്ളു​ന്ന വി​ധി ആ​യി​രി​ക്കും അ​മ്പ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​ന​ങ്ങ​ൾ ന​ൽ​കു​ക​യെ​ന്ന് കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ൽ എം.​പി. അ​മ്പ​ല​പു​ഴ​യി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​ള്ള ജ​ന​കീ​യ​സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജി.​സു​ധാ​ക​ര​ന്റെ തെ​ര​ത്തെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം വ​ള​ഞ്ഞ​വ​ഴി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​തു പ​ക്ഷം വി​ട്ട് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന് മ​ത്സ​രി​ക്കു​ന്ന സി.​സി. മു​കു​ന്ദ​ൻ, അ​ജി​ത്, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഇ​തു​വ​രെ ഒ​രു കു​റ്റ​വും ക​ണ്ടി​ട്ടി​ല്ല.

സ്വ​ത​ന്ത്ര​ൻ ആ​യി മ​ത്സ​രി​ക്കു​ന്ന ജി.​സു​ധാ​ക​ര​നാ​ണ് പി​ണ​റാ​യി​യ്ക്ക് ക​ണ്ണി​ലെ ക​ര​ടാ​യി മാ​റി​യ​തെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ​യി​ൽ മു​സ്‌​ലിം വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ഭി​ന്നി​പ്പ് ഉ​ണ്ടാ​ക്കു​വാ​ൻ എ​ൽ.​ഡി.​എ​ഫ് ശ്ര​മി​ക്കു​ന്ന​താ​യി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത മു​റു​കെ പി​ടി​ക്കു​ന്ന​വ​രാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ലെ വോ​ട്ട​ർ​മാ​ർ. ഇ​വി​ടെ ഒ​രു വ​ർ​ഗീ​യ​ത​യും വി​ൽ​ക്കു​വാ​ൻ ക​ഴി​യു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ത്രി പ​തി​നൊ​ന്ന് വ​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന എ​ൽ.​ഡി.​എ​ഫി​ന്റെ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ പൊ​ലീ​സ് ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​നെ​തി​രെ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ് അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​മാ​ൽ എം.​മാ​ക്കി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഐ.​സി.​സി നീ​രീ​ക്ഷ​ക​നും രാ​ജ​സ്ഥാ​ൻ എം.​എ​ൽ.​എ​യു​മാ​യ ജാ​ഫ​ർ ഖാ​ൻ, യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ അ​ഡ്വ.​ബി. രാ​ജ​ശേ​ഖ​ര​ൻ, യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​ഡ്വ.​ആ​ർ.​സ​ന​ൽ കു​മാ​ർ, അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്റ് ടി.​എ ഹാ​മി​ദ്, മു​സ്‍ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് എ.​എം.​ന​സീ​ർ, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജ്ഞീ​വ് ഭ​ട്ട്, കെ.​എ​ഫ്. തോ​ബി​യാ​സ്, എ.​ആ​ർ. ക​ണ്ണ​ൻ, സ​ഫീ​ർ പീ​ടി​യേ​ക്ക​ൽ, പ്ര​ഭു​കു​മാ​ർ, ഷി​നോ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ സ്വ​യം ഡ്രൈ​വ് ചെ​യ്ത് ചു​വ​ന്ന ജീ​പ്പി​ൽ സ്ഥാ​നാ​ർ​ഥി ജി. ​സു​ധാ​ക​ര​നൊ​പ്പം തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ ആ​ല​പ്പു​ഴ സ​ഖ​രി​യ ബ​സാ​ർ വ​രെ റോ​ഡ് ഷോ ​ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assembly electionShafi ParambilAlappuzha News
News Summary - Pinarayi's response to the 'cheat' call is a blow to the people - Shafi Parambil
Next Story