Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൗരത്വ വിഷയത്തില്‍...

പൗരത്വ വിഷയത്തില്‍ പിണറായി പച്ചക്കള്ളം പറഞ്ഞ് വോട്ട് പിടിക്കുന്നു -വി.ടി. ബല്‍റാം

text_fields
bookmark_border
vt balram
cancel
camera_alt

യു.​ഡി.​എ​ഫ് അ​രൂ​ര്‍ നോ​ര്‍ത്ത് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺവെ​ന്‍ഷ​ന്‍ കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ബ​ല്‍റാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​ല​പ്പു​ഴ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഉ​ള്‍പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്നും നാ​ലു വോ​ട്ട് അ​ധി​കം പി​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ല്‍റാം പ​റ​ഞ്ഞു.

അ​രൂ​ര്‍ നോ​ര്‍ത്ത് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ല്ലു​വെ​ച്ച നു​ണ​ക​ൾ പ​റ​യു​ന്ന കെ-​നു​ണ​യ​നാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​റി. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സി.​പി.​എ​മ്മി​ന്റെ പ്ര​തി​ഷേ​ധ​ങ്ങ​ളും സ​മ​ര​ങ്ങ​ളും ത​ട്ടി​പ്പാ​ണ്.

ന​രേ​ന്ദ്ര​മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും ഒ​രേ നാ​ണ​യ​ത്തി​ന്റെ ഇ​രു​വ​ശ​ങ്ങ​ളാ​ണ്. അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ലാ​ണ് ഇ​രു​വ​രും മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന​ത്. ഇ​ല​ക്ട്ര​ല്‍ ബോ​ണ്ടും പി.​എം കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​രു​ന്ന വ​സ്തു​ത​ക​ളി​ലൂ​ടെ ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ഴി​മ​തി പ​ക​ല്‍പോ​ലെ തെ​ളി​യി​ക്ക​പ്പെ​ട്ടെ​ന്നും രാ​ജ്യം ഇ​തി​നെ​ല്ലാം മ​റു​പ​ടി ന​ല്‍കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം അ​ഡ്വ. ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, കെ.​ജി. ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vt balramCitizenship Amendment ActPinarayi Vijayan
News Summary - Pinarayi is getting votes by lying on the citizenship issue -V.T. Balram
Next Story