തീർഥാടന–വിനോദയാത്രകൾ: കെ.എസ്.ആർ.ടി.സിക്ക് കുതിപ്പ്
text_fieldsആലപ്പുഴ: തീർഥാടന-വിനോദ യാത്രയിലൂടെ കെ.എസ്.ആർ.ടി.സി വരുമാനത്തിൽ കുതിപ്പ്. തിരുവൈരാണിക്കുളം ക്ഷേത്രം, ഗവി ട്രിപ്പിലൂടെയാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്‍റെ മുന്നേറ്റം.ജില്ലയിലെ ഏഴ് ഡിപ്പോയിൽനിന്നായി ഡിസംബറിലും ജനുവരിയിലുമായി ഗവിക്ക് 30 ട്രിപ്പാണ് നടത്തിയത്, തിരുവൈരാണിക്കുളത്തേക്ക് 15ഉം.
ഇതുവരെ നടത്തിയ ട്രിപ്പുകളിൽനിന്ന് 12,03,950 രൂപ ലഭിച്ചു. ഗവി വരുമാനം 10,32,950രൂപ. തിരുവൈരാണിക്കുളം വഴി ലഭിച്ചത് 1,71,000 രൂപയും. ഗവി യാത്ര തുടങ്ങിയതോടെയാണ് ബജറ്റ് ടൂറിസം ട്രിപ്പുകൾക്ക് വരുമാന വർധന. 21 ഗവി യാത്രകളാണ് ഇതിനകം പൂർത്തിയാക്കിയത്.
ഇവയിൽ നിന്നായി 11,51,950രൂപയാണ് കലക്‌ഷൻ ലഭിച്ചത്. കായംകുളം -3, ഹരിപ്പാട് - 4, മാവേലിക്കര -5, ആലപ്പുഴ -2 എടത്വ -2, ചേർത്തല -2, ചെങ്ങന്നൂർ -3 എന്നിങ്ങനെയാണ് ഓരോ ഡിപ്പോയും നടത്തിയ ഗവി ട്രിപ്പുകളുടെ എണ്ണം. ഇവയിൽനിന്ന് കായംകുളം - 1,65,850, ഹരിപ്പാട് - 2,24,000, മാവേലിക്കര - 2,62,500, എടത്വ - 1,08,500, ചേർത്തല - 1,18,400, ചെങ്ങന്നൂർ - 1,53,700, ആലപ്പുഴ - 1,19,000 എന്നിങ്ങനെയാണ് വരുമാനം.
തിരുവൈരാണിക്കുളം ക്ഷേത്രദർശനത്തിന് മാവേലിക്കര ഡിപ്പോയിൽനിന്ന് രണ്ടും ആലപ്പുഴ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് ഓരോ ട്രിപ്പും നടത്തി. ആറ് ട്രിപ്പിൽനിന്നായി 1,71,000 രൂപ വരുമാനം ലഭിച്ചു. ഹരിപ്പാട് - 28,500, മാവേലിക്കര -59,000, ആലപ്പുഴ- 25,500, കായംകുളം- 29,500, ചെങ്ങന്നൂർ -28,500 എന്നിങ്ങനെയാണ് വരുമാനം.
ഇന്നുമുതൽ 15 വരെ വിവിധ ഡിപ്പോകളിൽ നിന്നായി തിരുവൈരാണിക്കുളം ട്രിപ്പുകൾ നടത്തുന്നുണ്ട്. ഈ മാസവും ജില്ലയിലെ ഏഴ് ഡിപ്പോയിൽനിന്ന് ഗവിയിലേക്ക് ട്രിപ് നടത്തുന്നുണ്ട്. 1450 രൂപ മുതൽ 1850 രൂപ വരെയാണ് ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെ ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

