ഇടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കാല്നടയാത്രക്കാരന് പിടിയില്‍
text_fieldsഅമ്പലപ്പുഴ: ഇടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കാല് നട യാത്രക്കാരന് പിടിയില്‍. ആറന്മുള കുരുക്കൻ കുന്നിൽ മുരളി കൃഷ്ണ (35) നെയാണ് പുന്നപ്ര എസ്.എച്ച്.ഒ മഞ്ചുദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
പുന്നപ്ര സെന്റ് ഗ്രിഗോറിയസ് ചർച്ചിന് സമീപത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കളര്‍കോട് ക്ഷേത്രദര്‍ശനത്തിനായി പോകുകയായിരുന്ന വീയപുരം അജിത ഭവനത്തില്‍ റിട്ട. സി.ആര്.പി.എഫ് ജവാന് സജി ചെല്ലപ്പന് ഓടിച്ച ബൈക്ക് മുരളികൃഷ്ണനെ തട്ടി.ഇതിനിടെ പ്രദേശത്തുള്ളവര്‍ എത്തിയപ്പോഴേക്കും കാല്നടക്കാരന് സജി ചെല്ലപ്പന്റെ ബൈക്കുമായി കടന്നുകളയുകയായിരുന്നു.
മുരളികൃഷ്ണന്റെ ഭാര്യ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രഭാതസവാരിക്കായി ആശുപത്രിയില്‍ നിന്നും ഇറങ്ങിയതായിരുന്നു. പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്യാമറ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വൈകിട്ട് നാലോടെ മെഡിക്കല്‍ കോളജ് ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിന്നും പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

