Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംഘം ചേർന്ന് പണയത്തിന്...

സംഘം ചേർന്ന് പണയത്തിന് വാഹനങ്ങൾ കൈക്കലാക്കി വിൽപന: കേസെടുക്കാൻ ഉത്തരവ്

text_fields
bookmark_border
സംഘം ചേർന്ന് പണയത്തിന് വാഹനങ്ങൾ കൈക്കലാക്കി വിൽപന: കേസെടുക്കാൻ ഉത്തരവ്
cancel
Listen to this Article

ആലപ്പുഴ: വാഹനങ്ങൾ പണയക്കരാറിൽ കൈക്കലാക്കിയശേഷം മറിച്ച് വിൽപന നടത്തുന്ന സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്.ആലപ്പുഴ കൊറ്റംകുളങ്ങര കുരുവിക്കൽ മഠം വീട്ടിൽ ശാന്തിലാലി‍െൻറ ഭാര്യ നവ്യയുടെ കെ.എൽ 32 പി 2563 നമ്പരോടുകൂടിയ കാർ ആറുമാസം കാലാവധിക്ക് 1,90,000 രൂപക്ക് പണയ കരാർ എഴുതി രേഖകൾ കൈവശപ്പെടുത്തിയ സംഘം മറിച്ചുവിൽപന നടത്തിയ കേസിലാണ് കോടതി നിർദേശം.

ആലപ്പുഴ തൃക്കുന്നപ്പുഴ സഫീർ മൻസിൽ സജീദ് (50), വാഹന ബ്രോക്കർ നങ്ങിയാർകുളങ്ങര പുത്തൻപുരയിൽ ശരത് കൃഷ്ണ, കോഴിക്കോട് കളന്തോട് ജലീൽ, മലപ്പുറം സ്വദേശി സഹീർ അലി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് റിപ്പോർട്ട് നൽകാൻ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജയ പ്രഭു ഉത്തരവിട്ടത്.

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിൽ നവ്യ വാഹനം വിൽക്കാൻ തീരുമാനിച്ചപ്പോൾ ഒന്നും രണ്ടും പ്രതികൾ നേരിട്ടെത്തി ആറുമാസത്തിനകം വാഹനം പതിമൂന്ന് ലക്ഷത്തിന് വാങ്ങാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു.

അതുവരെ പണയ കാർ എഴുതി 1,90,000 രൂപക്ക് വാഹനം കൊണ്ടുപോയി. പണയ കാലാവധിക്ക് ശേഷം വാഹനം തിരികെ നൽകാതിരിക്കുകയും വിൽപന പൂർത്തിയാക്കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരി ആലപ്പുഴ ലീഗൽസർവിസ് അതോറിറ്റിയുടെ സഹായത്തോടെ കോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pawn and sale vehicles
News Summary - Pawn and sale of vehicles by gang: Order to file case
Next Story