ഓടയുടെ സ്ലാബിനിടയിൽ വഴിയാത്രികന്റെ കാൽ കുടുങ്ങി; രക്ഷകരായി അഗ്നിശമനസേന
text_fieldsഓടയുടെ സ്ലാബിൽ കാൽ കുടുങ്ങിയ സജീവിനെ അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുന്നു
ആലപ്പുഴ: വഴിയാത്രക്കാരന്റെ കാൽ ഓടയുടെ സ്ലാബിൽ കുടുങ്ങി. കരുനാഗപ്പള്ളി ആലിൻകാട് കുന്നേൽ കിഴക്കേതിൽ സജീവിന്റെ (46) കാലാണ് കുടുങ്ങിയത്. വ്യാഴാഴ്ച രാത്രി 10ന് ആര്യാട് തെക്ക് സർഗ ജങ്ഷനിലായിരുന്നു സംഭവം. റോഡരികിലെ ഓടയുടെ സ്ലാബിനിടയിലൂടെ തെന്നി കാൽ അകത്തേക്ക് പോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആലപ്പുഴ അഗ്നിരക്ഷാ സേനാംഗങ്ങൾ ഉപകരണങ്ങൾ ഉപയോഗിച്ച് സ്ലാബ് ഉയർത്തിയാണ് രക്ഷിച്ചത്.
കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് ഫയർ ഓഫിസർമാരായ എച്ച്. ഹരീഷ്, കെ.എസ്. ആന്റണി, പി.എഫ്. ലോറൻസ്, പി. രതീഷ്, ശശി അഭിലാഷ്, ജസ്റ്റിൻ ജേക്കബ്, എ. നൗഫൽ, എസ്.എം. ആദർശ്, വി. പ്രശാന്ത്, സി.സി. ലൈജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

