Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈപാസ് മേൽപാലത്തിൽ...

ബൈപാസ് മേൽപാലത്തിൽ പാർക്കിങ്​: ആദ്യഘട്ടത്തിൽ പിഴ 250 രൂപ

text_fields
bookmark_border
alappuzha bypass
cancel
camera_alt

ആലപ്പുഴ ബൈപാസിലെ പാർക്കിങ്

ആ​ല​പ്പു​ഴ: ബൈ​പാ​സ്​ മേ​ൽ​പാ​ല​ത്തി​ൽ​നി​ന്ന്​ 'ക​ട​ൽ​ക്കാ​ഴ്​​ച' കാ​ണാ​ൻ വാ​ഹ​നം​നി​ർ​ത്തി​യാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പി​ഴ​യൊ​ടു​ക്കേ​ണ്ട​ത്​ 250രൂ​പ.

ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യാ​ൽ പി​ഴ​യി​ലും ഒ​തു​ങ്ങി​ല്ല. ആ​റു​മാ​സ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ മോ​​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​സാ​ധ്യ​ത ക​ണ​​ക്കി​ലെ​ടു​ത്ത്​ മേ​ൽ​പാ​ല​ത്തി​ൽ വാ​ഹ​ന​പാ​ർ​ക്കി​ങ്​ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ദേ​ശീ​യ​പാ​ത വി​ഭാ​ഗ​വും രം​ഗ​ത്തു​ണ്ട്. ഇ​തി​െൻറ ഭാ​ഗ​മാ​യി 15ൽ​അ​ധി​കം നോ ​സ്​​റ്റാ​ൻ​ഡി​ങ്, നോ ​സ്​​േ​റ്റാ​പ്പി​ങ്​ റി​ഫ്ല​ക്​​ട​ർ സൂ​ച​ന​ബോ​ർ​ഡു​ക​ൾ മേ​ൽ​പാ​ല​ത്തി​െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ക്കും.

രാ​ത്രി​യും പ​ക​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വ്യ​ക്ത​മാ​യി കാ​ണു​ന്ന​തി​നാ​ണി​ത്. ഇ​തി​നൊ​പ്പം എ​ല​വേ​റ്റ​ഡ് ഹൈ​വേ​യു​ടെ തു​ട​ക്ക​ത്തി​ലും അ​വ​സാ​ന​ത്തും 'കാ​ൽ​ന​ട​യാ​ത്ര' നി​രോ​ധി​ക്കു​മെ​ന്ന് അ​റി​യി​പ്പ്​ ബോ​ർ​ഡു​ക​ളു​മു​ണ്ടാ​കും. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട്​ മോ​​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി. ഇ​തു​വ​രെ താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യാ​ൽ പി​ഴ അ​ട​ക്കു​ന്ന​തി​നൊ​പ്പം ആ​റു​മാ​സ​ത്തേ​ക്ക് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ്​ ചെ​യ്യു​ന്ന ന​ട​പ​ടി​യു​ണ്ടാ​ക​ു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alapuzha bypass
News Summary - Parking on the bypass flyover: Penalty of Rs 250 in the first phase
Next Story