മാന്നാർ: കുട്ടികളെ കേൾക്കാനും അവരോടൊപ്പം കളിക്കാനും രക്ഷാകർത്താക്കൾ സമയം കണ്ടെത്തണമെന്ന് വിക്ടേഴ്സ് ചാനലിലെ ക്ലാസുകളിലൂടെ ശ്രദ്ധേയയായ സായി ശ്വേത പറഞ്ഞു. പരുമല സെമിനാരി എൽ.പി സ്കൂൾ സംഘടിപ്പിച്ച ശിശുദിന പരിപാടിയിൽ ഗൂഗിൾ മീറ്റിലൂടെ സംസാരിക്കുകയായിരുന്നു അവർ.
പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫിസർ പി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. മിനികുമാരി അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഷോൺ വി. ഷിജോ, പി.ടി.എ പ്രസിഡൻറ് പി.ജി. ശിവപ്രസാദ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് പി.ടി. തോമസ് പീടികയിൽ, എം.പി.ടി.എ പ്രസിഡൻറ് ലതിക അജി, പി.ടി.എ എക്സി. അംഗം ബഷീർ പാലക്കീഴിൽ എന്നിവർ സംസാരിച്ചു. അഞ്ചാം ക്ലാസിലെ ലീഡർ ദയ നെരൂദ നന്ദി പറഞ്ഞു.