Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപണ്ടാരക്കുളം പാലം...

പണ്ടാരക്കുളം പാലം പണിയാകുന്നു

text_fields
bookmark_border
പണ്ടാരക്കുളം പാലം പണിയാകുന്നു
cancel

ആ​ല​പ്പു​ഴ: എ.​സി റോ​ഡി​ൽ പ​ണ്ടാ​ര​ക്കു​ളം പാ​ലം നി​ർ​മാ​ണ സ്ഥ​ല​ത്ത്​ യാ​ത്ര​ക്കാ​ർ കാ​ത്ത്​ കി​ട​ക്കേ​ണ്ടി​വ​രു​ന്ന​ത്​ അ​ര​മ​ണി​ക്കൂ​റോ​ളം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ലാ​താ​കു​ന്ന​തോ​ടെ രു​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കു​മു​ണ്ടാ​കു​ന്നു.

പ​ണ്ടാ​ര​ക്കു​ളം മേ​ല്‍പാ​ല​നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കാ​ത്ത​തി​നാ​ല്‍ താ​ല്‍ക്കാ​ലി​ക പാ​ത​യി​ലൂ​ടെ ഒ​രേ​സ​മ​യം ഒ​രു ദി​ശ​യി​ലെ ഗ​താ​ഗ​തം സാ​ധ്യ​മാ​കൂ. അ​തി​നാ​ൽ നി​യ​ന്ത്രി​ച്ചാ​ണ്​ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. നി​ര്‍മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി ദി​വ​സ​വും രാ​വി​ലെ ആ​റ്‌ മു​ത​ല്‍ രാ​ത്രി ഒ​ന്‍പ​ത്‌ വ​രെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ മ​റ്റ്​ ഭാ​ഗ​മെ​ല്ലാം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഇ​തു​വ​ഴി വ​ലി​യ​തോ​തി​ലാ​ണ്​ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത്. ഒ​രു​വ​ശ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പോ​യി തീ​രു​വോ​ളം മ​റു​വ​ശ​ത്തു​ള്ള​വ​ർ കാ​ത്ത്​ നി​ൽ​ക്ക​ണം. തി​ര​ക്ക്​ ഏ​റു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഇ​തി​നാ​യു​ള്ള കാ​ത്ത്​ നി​ൽ​പ്​ അ​ര​മ​ണി​ക്കൂ​റോ​ളം വേ​ണ്ടി​വ​രു​ന്നു​വെ​ന്നാ​ണ്​ യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച്​ വി​ടാ​ൻ ആ​ളി​ല്ലാ​താ​കു​ന്ന​തോ​ടെ ഇ​രു​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച്​ എ​ത്തു​ന്ന​ത്​ ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​കാ​നാ​വാ​ത്ത​വി​ധം കു​ടു​ക്കാ​യി മാ​റു​ന്നു. അ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​റോ​ള​മാ​ണ്‌ താ​ല്‍ക്കാ​ലി​ക പാ​ത​യു​ടെ നീ​ളം. മ​ണ്ഡ​ല​കാ​ല​മാ​യ​തി​നാ​ലും എ.​സി റോ​ഡ്‌ നി​ര്‍മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​യ​തി​നാ​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഈ ​വ​ഴി​യാ​ണ്‌ അ​യ്യ​പ്പ​ഭ​ക്‌​ത​ര്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്‌. ഇ​ത്‌ യാ​ത്രി​ക​ര്‍ കു​രു​ക്കി​ല്‍പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കു​ന്നു. ഇ​വി​ടു​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്‌ പൊ​ലീ​സി​നും ക​രാ​ര്‍ ക​മ്പ​നി അ​ധി​കൃ​ത​ര്‍ക്കും മ​ന​സി​ലാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​രു​കൂ​ട്ട​രും ഈ ​വി​ഷ​യ​ത്തി​ല്‍ നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണ്‌.

രാ​ത്രി​യി​ല്‍ എ.​സി റോ​ഡി​ലൂ​ടെ​യു​ള്ള കെ.​എ​സ്‌.​ആ​ര്‍.​ടി.​സി ബ​സി​ന്റെ അ​വ​സാ​ന ട്രി​പ്പ്‌ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്‌. വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും ത​ര്‍ക്ക​വും പ​തി​വാ​ണ്‌. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ പൊ​ലീ​സും ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന്​ ആ​ളെ നി​യോ​ഗി​ക്കു​ന്ന​ത്​ രാ​ത്രി 11 മ​ണി​വ​രെ​യെ​ങ്കി​ലും നീ​ട്ട​ണ​മെ​ന്നാ​ണ്‌ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pandarakkulam Bridge
News Summary - Pandarakkulam Bridge
Next Story