മത്സരരംഗത്ത് അച്ഛനും മകളും
text_fieldsമാരാരിക്കുളം: അച്ഛനും മകളും ഇടതു മുന്നണിക്കായി രണ്ടു ജില്ലകളിലായി മത്സരിക്കും. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പാട്ടപ്പറമ്പിൽ പി.കെ. ജയകുമാർ പഞ്ചായത്ത് 15ാം വാർഡിലും മകൾ പാർവതി അമൽ കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 13ാം വാർഡിലുമാണ് മത്സരിക്കുന്നത്. മുൻ ദേശീയ വോളിബാൾ താരവും കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനുമാണ് ജയകുമാർ. കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനയുടെ സംസ്ഥാന ട്രഷറർ ആയിരുന്ന ജയകുമാർ സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമാണ്. രേഖയാണ് ഭാര്യ. ലക്ഷ്മിയാണ് മറ്റൊരു മകൾ. ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് ജോയൻറ് സെക്രട്ടറി അമൽ ശശീന്ദ്രെൻറ ഭാര്യയാണ് പാർവതി.
എം.എസ്സി, ബി.എഡ് വിദ്യാഭ്യാസമുള്ള പാർവതി ഈരാറ്റുപേട്ടയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപിക ആയിരിക്കെയാണ് കന്നി മത്സരത്തിനിറങ്ങിയത്.

