Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെന്നിത്തലയിലെ പാർട്ടി...

ചെന്നിത്തലയിലെ പാർട്ടി തീരുമാനം അടിച്ചേൽപിക്കൽ തനിയാവർത്തനം

text_fields
bookmark_border
panchayat election 2020, confusion in political party local committee
cancel

ചെങ്ങന്നൂർ: പ്രാദേശിക ഘടകത്തി​െൻറ അഭിപ്രായമാരായാതെ പാർട്ടി തീരുമാനം അടിച്ചേൽപിക്കാൻ ശ്രമിച്ചതിലൂടെ 2015ലുണ്ടായ അതേ അവസ്ഥയാണ് ചെന്നിത്തലയിൽ. പ്രസിഡൻറുപദവി രാജിവെക്കണമെന്ന സി.പി.എം ജില്ല നേതൃത്വത്തി​െൻറ നിർദേശത്തിൽ ആലോചിക്കേതുണ്ടെന്ന നിലപാടിലാണ് വിജയമ്മ ഫിലേന്ദ്രൻ.

18 അംഗ സമിതിയിൽ അഞ്ചുപേർ മാത്രമാണ് എൽ.ഡി.എഫിനുള്ളത്. പ്രസിഡൻറുസ്ഥാനം പട്ടികജാതി വനിത സംവരണമായതിനാൽ ഇടത്​- എൻ.ഡി.എ മുന്നണികളിലേ മത്സരിക്കാൻ യോഗ്യരായവരുള്ളൂ. ബി.ജെ.പിയെ അധികാരത്തിൽനിന്ന്​ ഒഴിവാക്കുന്നതിൽ ചെന്നിത്തലയിലെ പ്രാദേശിക ഘടകങ്ങൾക്കും കോൺഗ്രസ്-എൽ.ഡി.എഫ് ജനപ്രതിനിധികൾക്കും ഒരേ ആശയഗതിയാണുള്ളത്. കോൺഗ്രസ് വിമതനായ ദിപു പടകത്തിൽ ഇപ്പോൾ കോൺഗ്രസിനോട്​ ആഭിമുഖ്യം പുലർത്തുന്നുണ്ട്​. ഇതോടെ ഭരണസമിതിയിൽ ഏഴ് അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ്​ മാറി. ഇടത്​-വലത്​ മുന്നണികൾക്കായി 12 അംഗങ്ങളുണ്ട്.

പ്രസിഡൻറുസ്ഥാനത്തേക്ക് മത്സരം വന്നപ്പോൾ അന്ന്​ കോൺഗ്രസിലെ ആറ​ുപേരും വോട്ടുചെയ്താണ് ചെന്നിത്തലയിൽ വിജയമ്മ ഫിലേന്ദ്രൻ പ്രസിഡൻറായത്. വൈസ് പ്രസിഡൻറായ കോൺഗ്രസിലെ രവികുമാറിന് ഒരു എൽ.ഡി.എഫ് സ്വതന്ത്രയുടെ വോട്ടുകിട്ടിയതാണ് ജയിക്കാൻ കാരണമായത്.

എന്നാൽ, യു.ഡി.എഫി​​െൻറയോ ബി.ജെ.പിയുടെയോ പിന്തുണയോടെ ഒരിടത്തും ഭരിക്കേണ്ടെന്ന് സി.പി.എം സംസ്ഥാനതലത്തിൽ എടുത്ത തീരുമാനത്തെ തുടർന്ന്​​ ജില്ല കമ്മിറ്റി വിജയമ്മയോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ട്​ എൽ.സി ലോക്കൽ കമ്മിറ്റികളു​െടയും പ്രദേശത്തെ മുതിർന്ന നേതാക്കളുടെയും അഭിപ്രായമനുസരിച്ചുമാത്രം തീരുമാനമെടുക്കൂഎന്നാണ്​ വിജയമ്മ പറയുന്നത്​. രാജിവെക്കേണ്ട എന്നാണ് ഏരിയ കമ്മിറ്റിയിലെ പ്രബലവിഭാഗത്തി​​െൻറ അഭിപ്രായം.

രാജിവെച്ചാൽ ബി.ജെ.പി അംഗമായിരിക്കും പ്രസിഡൻറാകുക. ചെങ്ങന്നൂർ എം.എൽ.എയായ സജി ചെറിയാൻ പാർട്ടി ജില്ല സെക്രട്ടറിയായിരിക്കെ 2015ൽ ഇരമത്തൂർ രണ്ടാം വാർഡിൽനിന്നുള്ള ജിനു ജോർജിനെ പ്രസിഡൻറാക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇത്​ ലംഘിച്ച് ഇ.എൻ. നാരായണനെ പ്രസിഡൻറായി ​െതരഞ്ഞെടുത്തു. തുടർന്ന്, ജില്ല കമ്മിറ്റി സ്ഥാനം ഒഴിയണമെന്ന്​ ശാഠ്യം പിടിച്ചു. മുഖം രക്ഷിക്കാനായി രാജി വാങ്ങുകയും പിന്നീട് പ്രാദേശിക വികാരം കണക്കിലെടുത്ത് വീണ്ടും പ്രസിഡൻറാകാൻ നിർദേശിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalacpmcongress
News Summary - panchayat election 2020, confusion in political party local committee
Next Story