‘പള്ളാത്തുരുത്തി ആർച്ച് പാലം’ അവസാനഘട്ടത്തിൽ
text_fieldsആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ‘പള്ളാത്തുരുത്തി ആർച്ച് പാലം’ അവസാനഘട്ടത്തിൽ. നിലവിൽ പഴയപാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ആലപ്പുഴ നഗരത്തോട് ചേർന്നുള്ള ഈ വലിയ പാലം കുട്ടനാടിന്റെ പ്രകൃതിഭംഗി ഒപ്പിയെടുക്കുന്ന പ്രവേശനകവാടം കൂടിയാണ്.
വലിയഴീക്കൽ മാതൃകയിൽ ബോസ്ട്രിങ് പാലമാണ് ഉയരുന്നത്. കാഴ്ചയിൽ ഏറെ ഭംഗിയുള്ള പാലത്തിനടിയിലൂടെ ജലഗതാഗതവും സുഗമമായി നടത്താനാകും. മൂന്ന് ഘട്ടങ്ങളായാണ് ആർച്ചിന്റെ കോൺക്രീറ്റിങ് നടത്തിയത്.
72 മീറ്റർ നീളമുള്ള ആർച്ചിന്റെ താഴ്ഭാഗത്തെ കോൺക്രീറ്റും പാലത്തിന്റെ കൈവരിയുമാണ് ഇനി അവശേഷിക്കുന്നത്. അത് രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കി തുറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. പള്ളാത്തുരുത്തിയിലെ നിലവിലെ പഴയപാലം നിലനിർത്തിയാണ് പുതിയ പാലം നിർമിക്കുന്നത്.
പ്രളയത്തെ അതിജീവിക്കാൻ റീബിൽഡ് കേരളപദ്ധതിയിൽപെടുത്തിയാണ് എ.സി റോഡിന്റെ നവീകരണം. നിർമാണചെലവ് 880.72 കോടിയാണ്. പള്ളാത്തുരുത്തി പാലംകൂടി പൂർത്തിയാക്കിയാൽ എ.സി. റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

