നിയന്ത്രണംവിട്ട കാർ തോട്ടിൽ മുങ്ങി; യാത്രക്കാർ രക്ഷപ്പെട്ടു
text_fieldsമാമ്പുഴക്കരി ഊരുക്കുഴി സൊൈസറ്റിക്ക് മുന്നിലെ നാട്ടുേതാട്ടിൽ വീണ കാർ മുങ്ങിയപ്പോൾ
രാമങ്കരി: ഊരുക്കരി പ്രാഥമികാരോഗ്യ േകന്ദ്രത്തിൽ വാക്സിനെടുക്കാൻ എത്തിയവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് തോട്ടിൽ വീണു. അപകടത്തിൽപെട്ടവരെ നാട്ടുകാർ രക്ഷിച്ചു. ആർക്കും പരിക്കില്ല.
ശനിയാഴ്ച ഉച്ചക്ക് മാമ്പുഴക്കരി ഊരുക്കുഴി സൊൈസറ്റിക്ക് മുന്നിലെ നാട്ടുേതാട്ടിലേക്ക് കാർ വീണത്. വാക്സിനെടുക്കാനെത്തിയ മുത്തശ്ശിയും കൊച്ചുമക്കളുമാണ് കാറിലുണ്ടായിരുന്നത്.
ഊരുക്കരി വായനശാലയിൽ വായനദിനത്തിൽ പി.എൻ. പണിക്കർ അനുസ്മരണം കഴിഞ്ഞ് മടങ്ങിയ വായനശാല പ്രസിഡൻറ് പി.വി. ബാലകൃഷ്ണനാണ് അപകടംകണ്ടത്. തുടർന്ന് പ്രദീപ്കുമാർ ചിറയിൽ, അനീഷ് അനീഷ്ഭവൻ, ടിൻസൺ പുന്നമൂട് എന്നിവരുടെ നേതൃത്വത്തിൽ കാർ യാത്രികരെ രക്ഷിച്ചു. പൂർണമായും മുങ്ങിയ കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരക്കുകയറ്റി.

