Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓണാട്ടുകരയുടെ ദേശീയ...

ഓണാട്ടുകരയുടെ ദേശീയ ഉത്സവം; ഓച്ചിറക്കളി സമാപിച്ചു

text_fields
bookmark_border
ഓണാട്ടുകരയുടെ ദേശീയ ഉത്സവം;  ഓച്ചിറക്കളി സമാപിച്ചു
cancel

ഓ​ച്ചി​റ: ഓ​ണാ​ട്ടു​ക​ര​യു​ടെ ദേ​ശീ​യ ഉ​ത്സ​വ​മാ​യ ഓ​ച്ചി​റ​ക്ക​ളി സ​മാ​പി​ച്ചു. ക​ളി കാ​ണാ​ൻ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്കാ​യി​രു​ന്നു. ഗു​രു​സ​മ​ക്ഷ​ത്തി​ല്‍നി​ന്നും അ​ഭ്യ​സി​ച്ച 18 അ​ട​വു​ക​ളും 12 ചു​വ​ടു​ക​ളും പ​യ​റ്റി​യ വീ​ര​ന്‍ന്മാ​ര്‍ വെ​ട്ടു​ക​ണ്ടം പോ​ര്‍ക്ക​ള​മാ​ക്കി.

താ​ള​മേ​ള​ങ്ങ​ളു​ടേ​യും വാ​യ്ത്താ​രി​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ പ​ട​വെ​ട്ടി​യ യോ​ദ്ധാ​ക്ക​ള്‍ സ്മ​ര​ണ പു​തു​ക്കി. തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ രാ​വി​ലെ​ത​ന്നെ ക​ള​രി ഗു​രു​ക്ക​ന്‍ന്മാ​രു​ടെ​യും ആ​ശാ​ന്മാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​ച്ച​മ​യ​ങ്ങ​ള​ണി​ഞ്ഞ യോ​ദ്ധാ​ക്ക​ള്‍ പ​ട​നി​ല​ത്തേ​ക്ക് ഒ​ഴി​കി​യെ​ത്തി​കൊ​ണ്ടേ​യി​രു​ന്നു.

10ഓ​ടെ ഗ​ണ​പ​തി കോ​വി​ല്‍, കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ആ​ല്‍ത്ത​റ​ക​ള്‍, ഭ​ര​ണ​സ​മി​തി ഒ​ഫീ​സി​ന് മു​ന്‍വ​ശം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍ശ​ന​ക്ക​ളി ന​ട​ന്നു.

ഇ​തേ​സ​മ​യം കി​ഴ​ക്കേ ആ​ല്‍ത്ത​റ​യി​ലെ സേ​വ​പ​ന്ത​ലി​ല്‍ ക​ണ്ട​ല്ലൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൊ​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. താ​യ​മ്പ​ക​യി​ല്‍ തു​ട​ങ്ങി പ​ഞ്ച​വാ​ദ്യം ക​ഴി​ഞ്ഞ് പ​ഞ്ചാ​രി​മേ​ള​ത്തി​ല്‍ എ​ത്തി​യ​തോ​ടെ യോ​ദ്ധാ​ക്ക​ളും ഭ​ക്ത​രും ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ലാ​യി.

12 മ​ണി​ക്ക് ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി കെ. ​ഗോ​പി​നാ​ഥ​ന്‍ പ​ര​ബ്ര​ഹ്മ ധ്വ​ജം പ​ട​ത്ത​ല​വ​ന്‍ന്മാ​ര്‍ക്ക് കൈ​മാ​റി​യ​തോ​ടെ വ​ര്‍ണ്ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു. ഘോ​ഷ​യാ​ത്ര​യു​ടെ ഏ​റ്റ​വും മു​ന്നി​ല്‍ വി​ള​ക്കും അ​തി​ന് പി​ന്നി​ലാ​യി ഋ​ഷ​ഭ വീ​ര​ന്‍ന്മാ​ര്‍, പ​ഞ്ച​വാ​ദ്യം, ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍, പ്ര​വ​ര്‍ത്ത​ക സ​മി​തി, പൊ​തു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, പ്ര​മാ​ണി​സം​ഘം, പ​ഞ്ചാ​രി​മേ​ളം, ചെ​ണ്ട​മേ​ളം, ക​ള​രി ആ​ശാ​ന്‍ന്മാ​ര്‍, യോ​ദ്ധാ​ക്ക​ള്‍, ഭ​ക്ത​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നി​ര​ന്നു.

ഘോ​ഷാ​യ​ത്ര വെ​ട്ടു​ക​ണ്ടം, കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ആ​ല്‍ത്ത​റ​ക​ള്‍, ഒ​ണ്ടി​ക്കാ​വ്, ത​കി​ടി​ക​ണ്ടം, മ​ഹാ​ല​ക്ഷ്മി കോ​വി​ല്‍, അ​യ്യ​പ്പ​ന്‍ കോ​വി​ല്‍, ഗ​ണ​പ​തി ആ​ല്‍ത്ത​റ എ​ന്നി​വ വ​ലം​വെ​ച്ച​തി​ന് ശേ​ഷം വെ​ട്ടു​ക​ണ്ട​ത്തി​ന് സ​മീ​പ​മെ​ത്തി​യ​തോ​ടെ യോ​ദ്ധാ​ക്ക​ള്‍ കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മാ​യി തി​രി​ഞ്ഞ് ക​ര​ക്ക​ളി ആ​രം​ഭി​ച്ചു.

ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ ഋ​ഷ​ഭ​വീ​ര​ന്‍ന്മാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി കെ. ​ഗോ​പി​നാ​ഥ​ന്‍, പ്ര​സി​ഡ​ന്‍റ്​​സ​ത്യ​ൻ, ര​ക്ഷാ​ധി​കാ​രി എം.​സി. അ​നി​ല്‍കു​മാ​ര്‍, ട്ര​ഷ​റ​ര്‍ പ്ര​കാ​ശ​ൻ വ​ലി​യ​ഴീ​ക്ക​ൽ സ്ഥാ​നി​ക​ള്‍, ക​ര​പ്ര​മാ​ണി​മാ​ര്‍, ക​ര​നാ​ഥ​ന്‍ന്മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം വെ​ട്ടു​ക​ണ്ട​ത്തി​ന് മ​ധ്യ​ഭാ​ഗ​ത്തെ​ത്തി ക​ര​പ​റ​ഞ്ഞ് ഹ​സ്ത​ദാ​നം ചെ​യ്ത​തോ​ടെ പ​ട​നി​ല പ​ര​ബ്ര​ഹ്മ സ്തു​തി​ക​ളാ​ല്‍ മു​ഖ​രി​ത​മാ​കു​ക​യും അ​ങ്ക​ക്ക​ലി​പൂ​ണ്ട യാ​ദ്ധാ​ക്ക​ള്‍ എ​ട്ടു​ക​ണ്ട​ത്തി​ലേ​ക്ക് ചാ​ടി പോ​രാ​ട്ടം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പ​ട​നി​ല​ത്ത്​ ഇ​ല്ല​ത്ത് നി​ന്നും ത​ഴ​വ​യി​ൽ നി​ന്നും എ​ത്തി​യ ക​ള​രി​പ്പ​യ​റ്റ് സം​ഘ​ങ്ങ​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ജ​ന​ങ്ങ​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു. മ​ണി​ക്കൂ​റു​ക​ള്‍നീ​ണ്ട എ​ട്ടു​ക​ണ്ട​ത്തി​ലെ പ​യ​റ്റി​ന് ശേ​ഷം ത​കി​ടി ക​ണ്ട​ത്തി​ലും അ​ങ്കം​വെ​ട്ടു​ന​ട​ന്നു. തു​ട​ര്‍ന്ന് പ​ര​ബ്ര​ഹ്മ​ക​ടാ​ക്ഷം ഏ​റ്റു​വാ​ങ്ങി​യ യോ​ദ്ധാ​ക്ക​ള്‍ ഗു​രു​ക്ക​ന്മാ​രെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ വ​ണ​ങ്ങി. ക​ളി​യാ​ശാ​ന്‍ന്മാ​ര്‍ക്ക് ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി പ്ര​ത്യേ​കം പാ​രി​തോ​ഷി​ക​ങ്ങ​ള്‍ ന​ല്‍കി ആ​ദ​രി​ച്ച് സ​ദ്യ​യും ന​ൽ​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. മൂ​ന്ന് ദി​വ​സം ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onattukara's National Festivalmatch is over
News Summary - Onattukara's National Festival; The shouting match is over
Next Story