Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓണം കഴിഞ്ഞു;...

ഓണം കഴിഞ്ഞു; ആലപ്പുഴയിൽ തീരാതെ ആഘോഷം

text_fields
bookmark_border
ഓണം കഴിഞ്ഞു; ആലപ്പുഴയിൽ തീരാതെ ആഘോഷം
cancel

മാന്നാർ: പഞ്ചായത്ത് കുട്ടമ്പേരൂർ പതിനഞ്ചാം വാർഡിലെ അക്ഷയ കുടുംബശ്രീയുടെ ഓണാഘോഷവും കുടുംബ സംഗമവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്തു. ചിത്ര എം. നായർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ തോമസ് ചാക്കോ, വി.കെ. ണ്ണികൃഷ്ണൻ, ടി.സി. മധുകുമാർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ-കായിക മത്സരങ്ങളും തിരുവാതിരയും സംഘടിപ്പിച്ചു.

മണ്ണഞ്ചേരി: ജമാഅത്തെ ഇസ്‌ലാമി മണ്ണഞ്ചേരി, പൊന്നാട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഓണം സൗഹൃദ സമ്മേളനം സംഘടിപ്പിച്ചു. പൊന്നാട് എസ്.എൻ.ഡി. പി ഹാളിൽ നടന്ന സംഗമത്തിൽ സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖർ പങ്കാളികളായി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഫസലുദ്ദീൻ മൗലവി, നൗഷാദ് കരിമുറ്റം, സുബൈർ പൊന്നാട്, കവി സി.ജി മധു കാവുങ്കൽ, സലിം അങ്ങാടി വീട്, ആക്ടിവിസ്റ്റ് രമാ വിജയൻ, എസ്. എൻ.ഡി.പി പൊന്നാട് യൂനിറ്റ് പ്രസിഡന്റ്‌ ചന്ദ്രദാസ്, സെക്രട്ടറി ഉദയകുമാർ, നടരാജൻ, വിജയ ചന്ദ്രൻ,സജി പള്ളിവെളി, സലി, ജയമണി, വാർഡ് അംഗം സൽമ അസീസ്, മുൻ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി.എ.സബീന, വ്യാപാരി വ്യവസായി ഏകോപന സമിതി കാവുങ്കൽ യൂണിറ്റ് പ്രസിഡന്റ് അശോകൻ, ഫൈസൽ കൊച്ചിച്ചൻ, സുഫിലാൽ, സലാം തറക്കോണം, ടി.വി. അലി, ഷെജ്ന, ജസ്‌ന, ഫൗസിയ തുടങ്ങിവർ പങ്കെടുത്തു.

മാന്നാർ: ബുധനൂർ സെന്റ് ഏലിയാസ് യുവജന പ്രസ്ഥാനത്തിന്റെ ‘ഒന്നിച്ചോണം’ഓണാഘോഷം സജി ചെറിയാൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി സ്റ്റീഫൻ വർഗീസ് അധ്യക്ഷത വഹിച്ചു. കേരള സർക്കാരിന്റെ ഓപറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിനു തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഷെറിൻ സാറാ സൈമൺ, ഷിബു ജോൺ, പി.വി. എബ്രഹാം ലിന്റോ തോമസ് എന്നിവർ സംസാരിച്ചു.

ചെങ്ങന്നൂർ: പുലിയുർ ഇലത്തിലേ ഗാന്ധിഭവൻ ദേവാലയത്തിലെ ഓണാഘോഷത്തിന്റെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ് അധ്യക്ഷത വഹിച്ചു. ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീ ഗംഗ ആമുഖ പ്രഭാഷണവും. കോടു കുളഞ്ഞി വിശ്വധർമ മഠo മഠാധിപതി ശിവ ബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണവും ദേവാലയം മുഖ്യരക്ഷാധികാരി ഡോ. പി.കെ. ജനാർദനകുറുപ്പ് ഓണ സന്ദേശവും നൽകി. ഫാദർ സൈമൺ വർഗീസ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മിഥുൻ കുമാർ മയൂരം, മെമ്പർമാരായ കെ.പി. പ്രദീപ്, വിനീത കുമാരി, ദേവാലയം ഭാരവാഹികളായ ബാബു കല്ലൂത്ര, കല്ലാർ മദനൻ, ദേവാലയം പി.ആർ.ഒ സി.എ. കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.

മാന്നാർ: വീരശൈവ മഹാസഭ മാന്നാർ യൂനിറ്റ് ഓണാഘോഷവും കുടുംബസംഗമവും മാന്നാർ എസ്.എൻ.ഡി.പി യൂനിയൻ ഹാളിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പഴവൂർ ഉദ്ഘാടനം ചെയ്തു. ശിവൻ പിള്ള അധ്യക്ഷത വഹിച്ചു. അജിത് കുമാർ, സജി കുട്ടപ്പൻ, പ്രഭകുമാർ, സന്തോഷ് കുട്ടപ്പൻ, ജയസുധ, അഭിരാമി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് മെമന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. വിവിധ കലാപരിപാടികളും ഓണസദ്യയും മിഴിവേകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationsonam Seasonkerala local newsAlappuzha
News Summary - Onam Celebrations Continue Across Alappuzha
Next Story