Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓണാഘോഷം:...

ഓണാഘോഷം: മുൻകരുതലൊരുക്കി പൊലീസ്

text_fields
bookmark_border
ഓണാഘോഷം: മുൻകരുതലൊരുക്കി പൊലീസ്
cancel

ആ​ല​പ്പു​ഴ: ഓ​ണാ​ഘോ​ഷം അ​തി​രു​ക​ട​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​മാ​യി പൊ​ലീ​സ്. സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക പ​ട്രോ​ളി​ങ്​ സം​ഘ​ത്തെ നി​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. പൊ​ലീ​സ്​ ജീ​പ്പി​ലും ബൈ​ക്കു​ക​ളി​ലും ഫൂ​ട്ട് പ​ട്രോ​ളി​ങ്ങി​നും പൊ​ലീ​സ്​ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ മ​ദ്യ​പി​ച്ച്​ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ കൂ​ടു​ത​ൽ ട്രാ​ഫി​ക് പൊ​ലീ​സി​നെ പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളി​ൽ നി​യോ​ഗി​ക്കും.

ക്ല​ബു​ക​ള​ട​ക്കം ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും. രാ​ത്രി 10നു​ശേ​ഷം മൈ​ക്ക്സെ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ല. തു​ട​ര്‍ച്ച​യാ​യ അ​വ​ധി ദി​ന​ങ്ങ​ള്‍ വ​രു​ന്ന​തി​നാ​ൽ ബാ​ങ്കു​ക​ള്‍, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ മ​റ്റ് ധ​ന​ക​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍, ബി​വ​റേ​ജ് ഔ​ട്ട്ല​റ്റു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​രം സ്ഥാ​ന​പ​ങ്ങ​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച്​ സി.​സി ടി.​വി കാ​മ​റ​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കും.

അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ തു​ട​ർ​ച്ചാ​യി വീ​ട് പൂ​ട്ടി​പ്പോ​കു​ന്ന​വ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്ക​ണം. എ​മ​ർ​ജ​ൻ​സി ന​മ്പ​ർ 112 സേ​വ​നം ഉ​പ​യോ​ഗി​ക്ക​ണം. തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​ക്ക​റ്റ​ടി, ആ​ഭ​ര​ണ മോ​ഷ​ണം, സ്തീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ ത​ട​യാ​ൻ പി​ങ്ക് പ​ട്രോ​ളി​ങ്, വ​നി​ത ഹെ​ൽ​പ് ലൈ​ൻ, ഷാ​ഡോ പൊ​ലീ​സ് എ​ന്നി​വ​രു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കും. മ​യ​ക്കു​മ​രു​ന്ന്, വ്യാ​ജ​മ​ദ്യം, വാ​റ്റ്, അ​ന​ധി​കൃ​ത മ​ദ്യ​ശേ​ഖ​ര​ണ​വും വി​ത​ര​ണ​വും ത​ട​യും. ബി​വ​റേ​ജി​ൽ​നി​ന്ന്​ അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം വാ​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടും.

റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ ഡോ​ഗ് സ്ക്വാ​ഡി​നെ ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സ്ഫോ​ട​ക വ​സ്തു​ക്ക​ളും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ ആ​ല​പ്പു​ഴ K9 ഡോ​ഗ് സ്ക്വാ​ഡാ​ണ്​ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police.Onam 2023
News Summary - onam 2023- Police
Next Story