Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൂക്ഷിച്ചോണം:...

സൂക്ഷിച്ചോണം: ഷോപ്പിങ്​ സമൂഹ അകലം പാലിച്ചാകണം

text_fields
bookmark_border
സൂക്ഷിച്ചോണം: ഷോപ്പിങ്​ സമൂഹ അകലം പാലിച്ചാകണം
cancel

ആ​ല​പ്പു​ഴ: ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും കൂ​ടു​ത​ൽ പേ​ർ എ​ത്താ​നി​ട​യു​ള്ള​തി​നാ​ൽ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ആ​രോ​ഗ്യം അ​റി​യി​ച്ചു. തി​ക്കും തി​ര​ക്കു​മു​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ക​ട​ക​ളി​ൽ പോ​കു​മ്പോ​ൾ മൂ​ക്കും വാ​യും മൂ​ടും വി​ധം മാ​സ്‌​ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. ക​യ​റും​മു​മ്പും ഇ​റ​ങ്ങി​യ​ശേ​ഷ​വും കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്ക​ണം.

വൃ​ദ്ധ​ജ​ന​ങ്ങ​ൾ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, മ​റ്റ് രോ​ഗ​ങ്ങ​ൾ​ക്ക് സ്ഥി​ര​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​ന​ങ്ങ​ളൊ​ഴി​വാ​ക്കി വീ​ടു​ക​ളി​ൽ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ക. ഷോ​പ്പി​ങ്ങി​ന് ക​ഴി​വ​തും ഒ​രാ​ൾ മാ​ത്രം പോ​കു​ക.

തി​ര​ക്കു​ണ്ടെ​ങ്കി​ൽ ക​ട​യു​ടെ പു​റ​ത്ത് ക്ഷ​മ​യോ​ടെ കാ​ത്തു​നി​ൽ​ക്കു​ക. മു​ൻ​കൂ​ട്ടി ലി​സ്​​റ്റ്​ ത​യാ​റാ​ക്കി പോ​കു​ന്ന​ത് കൂ​ടു​ത​ൽ സ​മ​യം ക​ട​യ്ക്കു​ള്ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും. അ​യ​ൽ വീ​ടു​ക​ൾ, ബ​ന്ധു​വീ​ടു​ക​ൾ, ബീ​ച്ച്, പാ​ർ​ക്ക് തു​ട​ങ്ങി പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം.

ഓ​ണ​വി​ഭ​വ​ങ്ങ​ൾ ക​ഴി​യു​ന്ന​തും വീ​ട്ടി​ൽ​ത​ന്നെ ഉ​ണ്ടാ​ക്കാം. ഓ​ണ​സ​ദ്യ​ക്ക്​ വീ​ട്ടി​ലെ അം​ഗ​ങ്ങ​ൾ മാ​ത്രം മ​തി. ഓ​ണ​ക്കാ​ല​ത്ത് സ​ജീ​വ​മാ​കാ​റു​ള്ള ക്ല​ബു​ക​ൾ, കൂ​ട്ടം കൂ​ടാ​നി​ട​യു​ണ്ടാ​ക്കു​ന്ന ക​ളി​ക​ൾ, ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. പ​ക​രം ഓ​ണ്‍ലൈ​ൻ സാ​ധ്യ​ത ഉ​പ​യോ​ഗി​ച്ച് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാം. പു​തു​വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി​യ ഉ​ട​നെ ധ​രി​ക്ക​രു​ത്. ഓ​ണ​സ​മ്മാ​ന​ങ്ങ​ളു​ടെ പാ​ക്ക​റ്റ് ഉ​ട​നെ കൈ​മാ​റ്റം ചെ​യ്യാ​തെ അ​ണു​മു​ക്ത​മാ​ക്കു​ക.

പ​നി, ചു​മ, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ക​ട​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ക​ട​യു​ട​മ​യും ജീ​വ​ന​ക്കാ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രാ​ണെ് ഉ​റ​പ്പാ​ക്കു​ക. ക​ട​യ്ക്കു പു​റ​ത്ത് സോ​പ്പു​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ന്ന​തി​നോ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​നോ ഉ​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണം.

ജീ​വ​ന​ക്കാ​ർ മാ​സ്‌​ക് ശ​രി​യാ​യ വി​ധ​ത്തി​ൽ ധ​രി​ക്കേ​ണ്ട​തും ആ​റ് മ​ണി​ക്കൂ​ർ ഇ​ട​വേ​ള​യി​ൽ മാ​റ്റി ധ​രി​ക്കേ​ണ്ട​തു​മാ​ണ്. ക​ട​യു​ടെ വി​സ്താ​ര​മ​നു​സ​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ സാ​ധ്യ​മാ​കും വി​ധം മാ​ത്രം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക. ജീ​വ​ന​ക്കാ​ർ കൈ​ക​ൾ ഇ​ട​യ്ക്കി​ടെ അ​ണു​മു​ക്ത​മാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ ഡി.​എം.​ഒ ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhashoppingonam 2020
Next Story