Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇളവ്​ പിൻവലിച്ച്​...

ഇളവ്​ പിൻവലിച്ച്​ എണ്ണക്കമ്പനികൾ:യാത്ര ഫ്യുവൽസ്​ പ്രയോജനപ്പെടുത്തി നേരിടാൻ കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ഇളവ്​ പിൻവലിച്ച്​ എണ്ണക്കമ്പനികൾ:യാത്ര ഫ്യുവൽസ്​ പ്രയോജനപ്പെടുത്തി നേരിടാൻ കെ.എസ്​.ആർ.ടി.സി
cancel

ആ​ല​പ്പു​ഴ: എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ള​വ്​ പി​ൻ​വ​ലി​ച്ച​തോ​ടെ സം​ജാ​ത​മാ​യ വ​ലി​യ തോ​തി​ലെ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ നേ​രി​ടാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ രം​ഗ​ത്ത്. ഡി​പ്പോ​ക​ളോ​ട​നു​ബ​ന്ധി​ച്ച്​ അ​ടു​ത്ത നാ​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി നി​യ​ന്ത്ര​ണ​ത്തി​ൽ തു​റ​ന്ന യാ​ത്ര ഫ്യു​വ​ൽ​സി​ൽ​നി​ന്ന്​ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഡി​പ്പോ​യി​ലും ഡീ​സ​ൽ എ​ത്തി​ച്ച്​ വി​ല​വ​ർ​ധ​ന​ നേ​രി​ടാ​നാ​ണ്​ തീ​രു​മാ​നം.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​കൂ​ടി ഇ​ന്ധ​നം നി​റ​ക്കാ​വു​ന്ന ത​ര​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കി തു​റ​ന്ന പ​മ്പു​ക​ളാ​ണ്​ യാ​ത്ര ഫ്യു​വ​ൽ​സ്.​ ചേ​ർ​ത്ത​ല​യി​​ലെ പ​മ്പി​ൽ​നി​ന്ന്​ ജി​ല്ല​യി​ലെ ആ​ല​പ്പു​ഴ​യ​ട​ക്കം വി​വി​ധ ഡി​പ്പോ​ക​ളി​ലേ​ക്ക്​ ഓ​യി​ൽ ടാ​ങ്ക​റു​ക​ളി​ൽ ഡീ​സ​ൽ ശേ​ഖ​രി​ച്ച്​ ഡി​പ്പോ​ക​ൾ തോ​റു​മു​ള്ള സ്വ​ന്തം പ​മ്പു​ക​ളി​ൽ നി​റ​ച്ച്​ ആ​വ​ശ്യാ​നു​സ​ര​ണം ബ​സു​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​താ​ണ്​ രീ​തി. പ​മ്പു​ക​ളി​ല്ലാ​ത്ത ഡി​പ്പോ​ക​ളി​ൽ ഇ​പ്പോ​ൾ തു​ട​രു​ന്ന രീ​തി​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി​ട​ത്തു​നി​ന്ന്​ ബ​സു​ക​ൾ ഡീ​സ​ൽ നി​റ​ക്കും.

ഇ​ത്​ ഫ​ല​​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് ​ശ്ര​മ​മെ​ന്നും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്​ തു​ട​ങ്ങി​യെ​ന്നും ഡി​സ്​​ട്രി​ക്ട്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഓ​ഫി​സ​ർ (ഡി.​ടി.​ഒ) വി. ​അ​ശോ​ക്​ കു​മാ​ർ പ​റ​ഞ്ഞു. യാ​ത്ര ഫ്യു​വ​ൽ​സി​ൽ മ​റ്റ്​ സ്വ​കാ​ര്യ​പ​മ്പു​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന വി​ല​യി​ലാ​ണ്​ ഇ​ന്ധ​നം എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ കി​ട്ടു​ന്ന​ത്.

പു​റ​മെ ടാ​ങ്ക​ർ ലോ​റി​ക​ൾ ഓ​ടു​ന്ന​തി​ന്‍റെ ചെ​ല​വ്​ മാ​ത്ര​മാ​ണ്​ അ​ധി​ക​മാ​യി വ​രു​ക. ജി​ല്ല​യി​ൽ നി​ല​വി​ൽ 20 ടാ​ങ്ക​റു​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ സ്വ​ന്ത​മാ​യു​ണ്ട്.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന വ​ഴി ജി​ല്ല​യി​ൽ മാ​ത്രം പ്ര​തി​ദി​നം ര​ണ്ട്​ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത വ​രു​മാ​യി​രു​ന്നു. ശ​രാ​ശ​രി 20,000 ലി​റ്റ​ർ ഡീ​സ​ലാ​ണ്​ വേ​ണ്ടി​വ​രു​ന്ന​ത്. ലി​റ്റ​ർ ഒ​ന്നി​ന്​ 89.04 ൽ ​നി​ന്ന്​ 98.15 രൂ​പ​യാ​യാ​ണ്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വ​ർ​ധി​പ്പി​ച്ച​ത്. ബ​ൾ​ക്ക്​ പ​ർ​ച്ചേ​സ്​​ ക​ണ​ക്കി​ലെ​ടു​ത്ത്​ ന​ൽ​കി​യി​രു​ന്ന ഇ​ള​വ്​ പി​ൻ​വ​ലി​ച്ച​ത്​ കൂ​ടാ​തെ അ​ധി​ക നി​ര​ക്കും ചു​മ​ത്തി​യ​തോ​ടെ​യാ​ണ്​ വി​ല ഇ​ത്ര​യും കൂ​ടി​യ​ത്.

കൂ​ടു​ത​ൽ ഇ​ന്ധ​നം വാ​ങ്ങു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത്​ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​ക്കി​ടെ​യാ​ണ്​ ഇ​ത്​ മ​റി​ക​ട​ക്കാ​ൻ ഡി​പ്പോ ത​ല​ത്തി​ൽ എ​ന്തു​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന ആ​ലോ​ച​ന മു​റു​കി​യ​ത്. അ​താ​തി​ട​ത്തെ സ്വ​കാ​ര്യ​പ​മ്പു​ക​ളാ​ണ്​ ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. ഇ​ത്​ കാ​ല​താ​മ​സ​ത്തി​നും കൂ​ടാ​തെ ഇ​ട​പാ​ടി​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യേ​ക്കാ​മെ​ന്ന സം​ശ​യം ഉ​യ​ർ​ന്നു. തു​ട​ർ​ന്നാ​ണ്​ പു​തി​യ സം​വി​ധാ​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ല​വി​ൽ സ്വ​കാ​ര്യ​പ​മ്പു​ക​ൾ​ക്ക്​ ഒ​രു ലി​റ്റ​റി​ന്​ 91.42 രൂ​പ​ക്കാ​ണ്​​ ഡീ​സ​ൽ ല​ഭി​ക്കു​ന്ന​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ യാ​ത്ര ഫ്യു​വ​ൽ​സി​ലും ഇ​തേ വി​ല​യി​ൽ​ ക​മ്പ​നി​ക​ൾ ന​ൽ​കും. ​നി​ല​വി​ൽ ജി​ല്ല​യി​ൽ ചേ​ർ​ത്ത​ല​യി​ൽ മാ​ത്ര​മാ​ണ്​ യാ​ത്ര ഫ്യു​വ​ൽ​സ്​ ഉ​ള്ള​തെ​ന്ന​താ​ണ്​ പ​രി​മി​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcConcessions
News Summary - Oil companies withdraw concessions KSRTC to take advantage of travel fuels
Next Story