ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രികരായ നഴ്സുമാർക്ക് പരിക്ക്
text_fieldsആലാ: കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ നഴ്സുമാർക്ക് പരിക്ക്. വെൺമണിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരായ പെണ്ണുക്കര, ചെറിയകാവിൽ സോണിയ (24), സുഹൃത്ത് റാണി (32) എന്നിവർക്കാണ് പരിക്കേറ്റത്. സോണിയയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും റാണിയെ ചെങ്ങന്നൂർ ജില്ലാ ആശുപതിയിലും പ്രവേശിപ്പിച്ചു.
കൊല്ലം- തേനി റോഡിൽ ആലാ പെണ്ണുക്കര പണിപ്പുര പടിയിൽ പന്തളത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനടിയിലേക്കാണ് ഇവർ വീണത്. സ്കൂട്ടറും ബസും ഒരേ ദിശയിലായിരുന്നു. ആശുപത്രിയിൽ നിന്നും രാവിലെ ഒൻപതരക്ക് വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. പണിപ്പുര പടിയിൽ നിന്ന് പഴുക്കാമോടി ഭാഗത്തേക്ക് തിരിയുന്നതിനിടയിലായിരുന്നു അപകടം. വഴിയാത്രക്കാരും ബസിലുണ്ടായിരുന്നവരും ബഹളം കുട്ടിയതിനെ തുടർന്നാണ് ബസ് നിർത്തിയത്. ഓടിക്കൂടിയവരാണ് ഇരുവരെയും ബസിനടിയിൽ നിന്ന് വലിച്ച് പുറത്തെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

