Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാത്തിരിപ്പിന്​...

കാത്തിരിപ്പിന്​ വിരാമം; ഇ.എം.എസ്​ സ്റ്റേഡിയം രണ്ടാംഘട്ട നിർമാണോദ്​ഘാടനം 27ന്

text_fields
bookmark_border
കാത്തിരിപ്പിന്​ വിരാമം; ഇ.എം.എസ്​ സ്റ്റേഡിയം രണ്ടാംഘട്ട നിർമാണോദ്​ഘാടനം 27ന്
cancel


ജ​ന​കീ​യ ഉ​ത്സ​വ​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ ഘോ​ഷ​യാ​ത്ര

ആ​ല​പ്പു​ഴ: നീ​ണ്ട​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഇ.​എം.​എ​സ്​ സ്റ്റേ​ഡി​യം ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണോ​ദ്​​ഘാ​ട​നം ഈ​മാ​സം 27ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ നി​ർ​വ​ഹി​ക്കും. ഇ​ത്​ ജ​ന​കീ​യ ഉ​ത്സ​വ​മാ​ക്കാ​ൻ വൈ​കീ​ട്ട്​ നാ​ലി​ന്​ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​ന​വും ന​ട​ത്തും.

ഫു​ട്​​ബാ​ൾ അ​ട​ക്ക​മു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്കും കാ​യി​ക​താ​ര​ങ്ങ​ളു​ടെ ട്രാ​ക്കും ഫീ​ൽ​ഡും ഒ​രു​ക്കി ക​ളി​യാ​ര​വം തീ​ർ​ക്കേ​ണ്ട ആ​ല​പ്പു​ഴ ഇ.​എം.​എ​സ്​ സ്റ്റേ​ഡി​യം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യി​ട്ട്​ വ​ർ​ഷ​ങ്ങ​ളാ​യി. ​ന​ഗ​ര​സ​ഭ​യും സ്വ​കാ​ര്യ വ്യ​ക്തി​യു​മാ​യു​ള്ള സ്ഥ​ലം സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും​ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ത​ട​സ്സ​മാ​യി. നി​ല​വി​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ട്രാ​ക്കും ഗാ​ല​റി അ​ട​ക്ക​മു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

കാ​യി​ക​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണം. സ്റ്റേ​ഡി​യ​ത്തി​ന്‍റെ സി​വി​ൽ വ​ർ​ക്കു​ക​ൾ​ക്കും ട്രാ​ക്കി​ൽ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ പു​ല്ല്​ വെ​ച്ചു​പി​ടി​പ്പി​ക്കാ​നും അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലെ സി​ന്ത​റ്റി​ക്​ ട്രാ​ക്ക് സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല കി​റ്റ്കോ ലി​മി​റ്റ​ഡി​നാ​ണ്. രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ൽ എ​ട്ടു​വ​രി ട്രാ​ക്കോ​ടു​കൂ​ടി​യ 400 മീ​റ്റ​ർ സി​ന്ത​റ്റി​ക്​ ട്രാ​ക്ക്, ട​ർ​ഫ്​ ഫു​ട്​​ബാ​ൾ മൈ​താ​നം, ഫെ​ൻ​സി​ങ്, ഡ്രെ​യി​നേ​ജ്, വൈ​ദ്യു​തീ​ക​ര​ണം എ​ന്നി​വ​യാ​ണ്​ പ​ദ്ധ​തി​യി​ലു​ള്ള​ത്.

ആ​ദ്യ​ഭാ​ഗ​ത്ത്​ ചി​ല ക​ട​മു​റി​ക​ൾ ന​വീ​ക​രി​ച്ച് ക​ളി​ക്കാ​ർ​ക്കു​ള്ള ഡ്ര​സി​ങ്​ റൂ​മു​ക​ൾ, ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യും ഓ​ട്ടോ​മാ​റ്റി​ക് സ്​​പ്രി​ൻ​ക്ല​ർ സി​സ്​​റ്റം വ​ർ​ക്കു​ക​ളും നാ​ച്വ​റ​ൽ ട​ർ​ഫ് ഫി​ഫ സ്റ്റാ​ൻ​ഡേ​ഡ്​ ഫു​ട്ബാ​ൾ ഗ്രൗ​ണ്ടും നി​ർ​മി​ക്കും. ഇ​തി​ന്​ 4.5 കോ​ടി​യാ​ണ് അ​ട​ങ്ക​ൽ. ര​ണ്ടാം ഭാ​ഗ​ത്ത്​ എ​ട്ട്​ ലൈ​നി​ൽ 400 മീ​റ്റ​ർ സി​ന്ത​റ്റി​ക്​ ട്രാ​ക്കും ലോ​ങ്​ ജം​പ്​ പി​റ്റും​ ​ത്രോ ​ഇ​വ​ന്‍റ്​ ന​ട​ത്താ​നു​ള്ള പി​ച്ചും നി​ർ​മി​ക്കും. 6.42 കോ​ടി​യാ​ണ് അ​ട​ങ്ക​ൽ. ആ​കെ 10.92 കോ​ടി​യാ​ണ് ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ ചെ​ല​വ്. പ​ദ്ധ​തി ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും പ​രി​ശീ​ല​നം ന​ൽ​കാ​നും മി​ക​ച്ച ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ്​ സ്റ്റേ​ഡി​യം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. ​2006ൽ ​പി.​പി. ചി​ത്ത​ര​ഞ്​​ജ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന കാ​ല​ത്ത്​ 14.5 കോ​ടി മു​ട​ക്കി​യാ​ണ്​ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 2010ൽ ​ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. 2017ൽ ​കി​ഫ്​​ബി​യി​ലൂ​ടെ 8.62 കോ​ടി​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്​​ ഭ​ര​ണാ​നു​മ​തി കി​ട്ടി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ന​ഗ​ര​സ​ഭ കൗ​ണ്‍സി​ൽ ഹാ​ളി​ല്‍ എ​ച്ച്. സ​ലാം എം.​എ​ൽ.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘ യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ സൗ​മ്യ​രാ​ജ്, വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍, എ. ​ഷാ​ന​വാ​സ്, ആ​ര്‍. വി​നി​ത, എം.​ആ​ര്‍. പ്രേം, ​ന​സീ​ർ പു​ന്ന​ക്ക​ല്‍, ബി. ​അ​ജേ​ഷ്, എ.​എ​സ്. ക​വി​ത, ന​ജി​ത ഹാ​രി​സ്, ക്ലാ​ര​മ്മ പീ​റ്റ​ര്‍, പി.​ജെ. ജോ​സ​ഫ്, വി.​ജി. വി​ഷ്ണു, സി.​ടി. സോ​ജി, കു​ര്യ​ന്‍ ജ​യിം​സ്, വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No more waiting; EMS Stadium second phase construction inauguration on 27th
Next Story