'നോ മോർ ഓൾഡേജ് ഹോം' സന്ദേശയാത്ര; 11,200 കിലോമീറ്റർ താണ്ടി മുബാറക് മടങ്ങിയെത്തി
text_fieldsമുബാറക്കിനെ എച്ച്. സലാം എം.എൽ.എ ഷാൾ ആണിയിച്ച്
സ്വീകരിക്കുന്നു
ആലപ്പുഴ: 'നോ മോർ ഓൾഡേജ് ഹോം' സന്ദേശമുയർത്തി ഒന്നരമാസത്തിലധികം നീണ്ട യാത്ര നടത്തിയ മുബാറക് തിരികെയെത്തി. ആലപ്പുഴ ആലിശ്ശേരി മുബീൻ കോട്ടേജിൽ എ. മുഹമ്മദിെൻറയും ബീനയുടെയും മകനാണ് മുബാറക്.
ആലിശ്ശേരിയിലെ വൃദ്ധസദനത്തിന് സമീപമാണ് മുബാറക്കിെൻറ വീട്. ഇവിടെ പ്രായമായ മാതാപിതാക്കളെ ഉൾപ്പെടെയുള്ളവരെ ബന്ധുക്കൾ കൊണ്ടുവിടുന്നത് നിത്യേനയെന്നോണം കണ്ടാണ് മുബാറക് വളർന്നത്. ഇതിനെതിരെ ബോധവത്കരണമെങ്കിലുമാകാം എന്ന ലക്ഷ്യത്തോടെയാണ് യാത്രക്ക് തുടക്കംകുറിച്ചത്. ജില്ല പൊലീസ് മേധാവി ജി. ജയദേവാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തത്. 11,200 കിലോമീറ്റർ രണ്ട് ബൈക്കുകളിലായി നടത്തിയ യാത്രയിൽ എറണാകുളം സ്വദേശിയായ ടോണിയും ഒപ്പമുണ്ടായിരുന്നു. മംഗലാപുരം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, കശ്മീർ , ലഡാക്ക്, മണാലി, ചണ്ഡീഗഢ്, ന്യൂഡൽഹി, ആഗ്ര, വാരാണസി, ഗ്വാളിയോർ, നാഗ്പൂർ എന്നിവിടങ്ങൾ ചുറ്റിയാണ് എത്തിയത്. എച്ച്. സലാം എം.എൽ.എ ഷാൾ ആണിയിച്ച് സ്വീകരിച്ചു.