Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightധനവകുപ്പിന്‍റെ ഉടക്ക്;...

ധനവകുപ്പിന്‍റെ ഉടക്ക്; ഇന്ധനച്ചെലവിനും ശമ്പളത്തിനും ഫണ്ടില്ല,‘എം.പി ആംബുലൻസ്’ നശിക്കുന്നു

text_fields
bookmark_border
ambulance
cancel


എ.​എം. ആ​രി​ഫ് എ​ട്ട്​ ആം​ബു​ല​ൻ​സു​ക​ളാ​ണ്​ എം.​പി ഫ​ണ്ടി​ൽ​നി​ന്ന്​ തു​ക അ​നു​വ​ദി​ച്ച്​ ല​ഭ്യ​മാ​ക്കി​യ​ത്

ആ​ല​പ്പു​ഴ: കോ​വി​ഡ് കാ​ല​ത്ത് ആം​ബു​ല​ൻ​സി​നു​വേ​ണ്ടി നി​ര​ന്ത​ര ആ​വ​ശ്യം ഉ​യ​ർ​ന്ന​പ്പോ​ൾ എം.​പി ഫ​ണ്ടി​ൽ​നി​ന്ന് ന​ൽ​കി​യ ആം​ബു​ല​ൻ​സു​ക​ൾ പ​ല​തും രോ​ഗി​ക​ൾ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്നി​ല്ല. ധ​ന​വ​കു​പ്പ്​ ശ​മ്പ​ള​വും ഇ​ന്ധ​ന​ച്ചെ​ല​വും വ​ഹി​ക്കാ​ത്ത​താ​ണ്​ പ്ര​ശ്നം. എ.​എം. ആ​രി​ഫ് എ​ട്ട്​ ആ​ബു​ല​ൻ​സു​ക​ളാ​ണ്​ എം.​പി ഫ​ണ്ടി​ൽ​നി​ന്ന്​ തു​ക അ​നു​വ​ദി​ച്ച്​ ല​ഭ്യ​മാ​ക്കി​യ​ത്. ആ​രോ​ഗ്യ​മ​ന്ത്രി​യാ​ണ്​ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. എ​ന്നാ​ൽ, ആം​ബു​ല​ൻ​സ്​ ഓ​ടി​ക്കാ​ൻ ഫ​ണ്ടി​നാ​യി ധ​ന​വ​കു​പ്പി​ന്‍റെ ഉ​ട​ക്ക്​ മ​റി​ക​ട​ക്കാ​ൻ പ​ല​വി​ധ ഇ​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടും ര​ക്ഷ​യി​ല്ല.

2019 -20 കാ​ല​ത്താ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി എം.​പി ആം​ബു​ല​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​ത്. ഡ്രൈ​വ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കാ​നും ഇ​ന്ധ​ന​ത്തി​നും പ​ണ​മി​ല്ലെ​ന്നു ധ​ന​വ​കു​പ്പ് അ​റി​യി​ക്കു​ക മാ​ത്ര​മ​ല്ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​തി​ന്​ അ​നു​മ​തി ന​ൽ​കാ​നും ത​യാ​റാ​യി​ല്ല.

ആ​റ്​ പ​ഞ്ചാ​യ​ത്തു​ക​ൾ സ്വ​ന്തം ഫ​ണ്ട്​ ഉ​പ​യോ​ഗി​ക്കാ​തെ പി​ന്നീ​ട്​ മ​റ്റു വ​ഴി​ക​ളി​ൽ പ​ണം ക​ണ്ടെ​ത്തി ആം​ബു​ല​ൻ​സു​ക​ൾ ഓ​ടി​ക്കാ​ൻ തു​ട​ങ്ങി. തൃ​ക്കു​ന്ന​പ്പു​ഴ, ത​ണ്ണീ​ർ​മു​ക്കം ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ന​ൽ​കി​യ​വ ഓ​ടാ​തെ ന​ശി​ക്കാ​നും തു​ട​ങ്ങി. മൂ​ന്ന്​ വ​ർ​ഷ​ത്തി​നു​ശേ​ഷം തൃ​ക്കു​ന്ന​പ്പു​ഴ​യി​ലേ​ത് ഈ​യി​ടെ ഓ​ടി​ത്തു​ട​ങ്ങി. ഇ​ത് ഓ​ടി​ക്കാ​ൻ നേ​ര​ത്തേ ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ണം അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തും ധ​ന​വ​കു​പ്പ് അം​ഗീ​ക​രി​ച്ചി​ല്ല. ഇ​പ്പോ​ൾ ജ​ന​റ​ൽ പ​ർ​പ്പ​സ് ഗ്രാ​ന്റ് എ​ടു​ത്താ​ണ് ഓ​ടി​ക്കു​ന്ന​ത്. ത​ണ്ണീ​ർ​മു​ക്കം ആ​ശു​പ​ത്രി​ക്ക്​ ന​ൽ​കി​യ ആം​ബു​ല​ൻ​സ് ഇ​തു​വ​രെ ഓ​ടി​യി​ട്ടി​ല്ലെ​ന്ന​ല്ല, അ​ന​ങ്ങി​യി​ട്ടു പോ​ലു​മി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ താ​ൻ ത​ദ്ദേ​ശ​ഭ​ര​ണ മ​ന്ത്രി​യെ ഒ​ട്ടേ​റെ​ത്ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന്​ ആ​രി​ഫ്​ എം.​പി പ​റ​ഞ്ഞു. ധ​ന​വ​കു​പ്പി​ൽ​നി​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​കേ​ണ്ട​തെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ ആ ​മ​ന്ത്രി​യെ​യും ക​ണ്ടു. ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ എം.​പി പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MP Ambulance
News Summary - No funds for fuel and salaries, 'MP Ambulance' is damaging
Next Story