Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപക്ഷിപ്പനി:...

പക്ഷിപ്പനി: നഷ്ടപരിഹാരമില്ല; താറാവുകർഷകർ സമരത്തിന്

text_fields
bookmark_border
പക്ഷിപ്പനി: നഷ്ടപരിഹാരമില്ല; താറാവുകർഷകർ സമരത്തിന്
cancel
camera_alt

image courtesy: Mint

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ താ​റാ​വു​ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. തു​ട​രെ ഓ​രോ സീ​സ​ണി​ലും താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പോ​കു​ക​യോ പ​ക്ഷി​പ്പ​നി​യെ​ത്തു​ട​ർ​ന്ന്​ ഇ​വ​യെ കൊ​ന്നൊ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന​താ​ണ്​ പ്ര​ശ്നം. വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ താ​റാ​വു​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

പ​ക്ഷി​പ്പ​നി​യെ​ത്തു​ട​ർ​ന്ന്​ കൊ​ന്നൊ​ടു​ക്കു​ന്ന താ​റാ​വു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും മ​റ്റ് രോ​ഗം മൂ​ലം ച​ത്തൊ​ടു​ങ്ങു​ന്ന താ​റാ​വു​ക​​ൾ​ക്ക്​ ഒ​രു ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ക്കാ​റി​ല്ല. 2021ലെ ​ക്രി​സ്​​മ​സ് വി​പ​ണി മു​ന്നി​ൽ ക​ണ്ട് വ​ള​ർ​ത്തി​യ താ​റാ​വു​ക​ളെ​യാ​ണ് പ​ക്ഷി​പ്പ​നി പി​ടി​ച്ച​തി​നാ​ൽ കൊ​ന്നൊ​ടു​ക്കി​യ​ത്. പ​ക്ഷി​പ്പ​നി പ​ട​ർ​ന്നു​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര വി​പ​ണി പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​വു​ക​യും കൃ​ഷി​ക്കാ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും ​ചെ​യ്തി​രു​ന്നു.

2021 ഡി​സം​ബ​റി​ലും മ​റ്റു​മാ​യി പ​ക്ഷി​പ്പ​നി ബാ​ധ​യെ​ത്തു​ട​ർ​ന്ന്​ കൊ​ന്നൊ​ടു​ക്കി​യ താ​റാ​വു​ക​ൾ​ക്ക് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ട്ടി​ല്ല. പ​ല​വ​ട്ടം നി​വേ​ദ​ന​ങ്ങ​ൾ അ​ട​ക്കം കൊ​ടു​ത്തെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ക​ടം വാ​ങ്ങി​യ ക​ർ​ഷ​ക​ർ ക​ടം പെ​രു​കി ജീ​വ​നൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്ന്​ താ​റാ​വു​ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സ​ർ​ക്കാ​റി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച്​ താ​റാ​വു​ക​ർ​ഷ​ക സം​ഘം ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി രാ​വി​ലെ 10ന്​ ​ക​ല​ക്ട​റേ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ന്‍റ്​ ബി. ​രാ​ജ​ശേ​ഖ​ര​ൻ, സെ​ക്ര​ട്ട​റി കെ. ​ശാ​മു​വ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bird flucompensationDuck Farmers
News Summary - no Bird flu compensation; Duck farmers to start strike
Next Story