Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപണ്‍ റോർബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനമായി നിവേദ് വി. പണിക്കര്‍

text_fields
bookmark_border
ഓപണ്‍ റോർബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനമായി നിവേദ് വി. പണിക്കര്‍
cancel
camera_alt

നി​വേ​ദ് വി. ​പ​ണി​ക്ക​ർ

ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്ട്ര ഓ​പ​ണ്‍ റോ​ർ​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ശ്രി​ല​ങ്ക​ക്കെ​തി​രെ മി​ക​ച്ച വി​ജ​യം നേ​ടി​യ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​ഭി​മാ​ന​മാ​യി മ​ല​യാ​ളി വി​ദ്യാ​ര്‍ഥി ആ​ല​പ്പു​ഴ സ്വ​ദേ​ശി നി​വേ​ദ് വി. ​പ​ണി​ക്ക​രും.

ആ​ണ്‍കു​ട്ടി​ക​ളു​ടെ സ​ബ്ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലാ​ണ് നി​വേ​ദ് ഉ​ള്‍പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീം ​വി​ജ​യി​ച്ച​ത്. പ​ന്ത്ര​ണ്ടം​ഗ സ​ബ്ജൂ​നി​യി​ര്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്ന് നി​വേ​ദി​ന് മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്.

ചേ​ര്‍ത്ത​ല പ​ട്ട​ണ​ക്കാ​ട് പു​തി​യേ​ട​ത്ത് വി​നോ​ദ് രാ​മ​പ​ണി​ക്ക​രു​ടെ​യും നി​ഖി​ത​യു​ടെ​യും മ​ക​നാ​യ നി​വേ​ദ്, പ​ട്ട​ണ​ക്കാ​ട് സെ​ന്റ് ജോ​സ​ഫ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ്. അ​ന്താ​രാ​ഷ്ട്ര വേ​ദി​യി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത് നി​വേ​ദി​ന്റെ കാ​യി​ക​രം​ഗ​ത്തെ ശ്ര​ദ്ധേ​യ നേ​ട്ട​മാ​യാ​ണ് ര​ക്ഷ​ക​ര്‍ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും കാ​ണു​ന്ന​ത്.

മൂ​ന്നു​വ​ര്‍ഷ​മാ​യി ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍നി​ന്ന് തു​ട​ര്‍ച്ച​യാ​യി സ​ബ് ജു​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വി​ജ​യി​യാ​യ നി​വേ​ദ് കേ​ര​ള റി​ജ​ന​ല്‍ റോ​ള​ര്‍ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ സ്വ​ര്‍ണ​വും വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

കോ​ഴി​ക്കോ​ട്ട് ന​ട​ന്ന സി.​ഐ.​എ​സ്.​സി.​ഐ കേ​ര​ള റീ​ജ​ൻ റോ​ള​ര്‍ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ റോ​ഡ് 1500 മീ​റ്റ​റി​ല്‍ (അ​ണ്ട​ര്‍ 11) ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു.

തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന 15ാമ​ത് ദേ​ശീ​യ മി​നി റോ​ർ​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മൂ​ന്നാം​സ്ഥാ​നം നേ​ടി​യ കേ​ര​ള ടീ​മി​ലും നി​വേ​ദ് അം​ഗ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nived V. Panicker brings pride at Open Rollball Championship
Next Story