Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:31 AM IST Updated On
date_range 2 Jun 2022 5:31 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
അരൂക്കുറ്റി: തുറവൂർ ഉപജില്ല മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂളിൽ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം തേടിയ കുട്ടികളെ ബാൻഡ് വാദ്യത്തിന്‍റെ അകമ്പടിയോടെയാണ് സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചത്. സ്വർണവർണ കിരീടവും സമ്മാനപ്പൊതികളും പാൽപ്പായസവും നൽകി. തുറവൂർ എ.ഇ.ഒ ആർ. പ്രസന്നകുമാരി, ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രമോദ്, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. അനീസ്, അനിമോൾ അശോകൻ, പഞ്ചായത്ത് അംഗം ശാരി മനോജ്, തുറവൂർ ബി.പി.സി ശ്രീജ ശശിധരൻ, സ്കൂൾ വികസന സമിതി പ്രതിനിധി എച്ച്. ജാസ്മിൻ, എസ്.എം.സി ചെയർമാൻ കെ.പി. കബീർ, കെ.എ. ഷറഫുന്നിസ എന്നിവർ സംസാരിച്ചു. സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ സ്കൂളിനു വേണ്ടി വാങ്ങുന്ന സ്ഥലത്തിന്‍റെ വില ചടങ്ങിൽ എം.എൽ.എ സ്ഥലം ഉടമക്ക് കൈമാറി. പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠശ്വരം എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂളിലെ പാണാവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ. എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ രാജിമോൾ, വി.ആർ. രജിത, രജനി രാജേഷ്, ലീന ബാബു, ബി. ബീന, അനിൽകുമാർ, കെ.എം. ഷീജ എന്നിവർ സംസാരിച്ചു. ചിത്രം: തുറവൂർ ഉപജില്ല ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
