Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:30 AM IST Updated On
date_range 2 Jun 2022 5:30 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
ഹരിപ്പാട്: ഉപജില്ലതല സ്കൂൾ കാർത്തികപ്പള്ളി ഗവ. സ്കൂളിൽ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. സജിനി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. താഹ വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് നൽകിയ ഫർണിച്ചറിന്റെ വിതരണം വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ യു. അനുഷ്യ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് എസ്. ചേപ്പാട്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ബി. ഇന്ദുലത, വാർഡ് അംഗം നിബു, എ.ഇ.ഒ. ഗീത തുടങ്ങിയവർ സംസാരിച്ചു. ആറാട്ടുപുഴ: മംഗലം ഗവ. എൽ.പി സ്കൂളിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൽ. മൻസൂർ ഉദ്ഘാടനം ചെയ്തു. എച്ച്.എം.സി ചെയർപേഴ്സൻ ഷൈനി പത്മജൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക സജിത, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. അജിത, വാർഡ് അംഗം പ്രസീദ സുധീർ, രാമചന്ദ്രൻ, ദീപ്തി ദേവരാജൻ, സുകുമാരൻ, കെ. രാജീവൻ, വിപിൻ, സാബിറ ബീവി എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥി കവിതാസ് ചെണ്ടമേളവും അധ്യാപകൻ പ്രശാന്ത് കുമാർ നാടൻപാട്ടും അവതരിപ്പിച്ചു. ആറാട്ടുപുഴ എം.എൽ.പി.എസിൽ പ്രഫ. ശ്രീമോൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. സുൽഫി താഹ പഠനോപകരണ വിതരണം നടത്തി. പ്രഥമാധ്യാപിക എം. ഭാഗ്യ, വാർഡ് അംഗം അൽ അമീൻ, എ. മുഹമ്മദ് കുഞ്ഞ്, സജീവൻ രാമാലയം, ഹക്കീം ഖാൻ ആറാട്ടുപുഴ, ആശാ കുമാരി, ടി.എസ്. മണി, ഹന്നത്ത് ബീവി, ആസിയ, കാഞ്ചന, കെ.എസ്. സുനീദ എന്നിവർ സംസാരിച്ചു. ആറാട്ടുപുഴ എം.യു.യു.പി സ്കൂളിൽ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീർ അൽ ഹസനി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ്.ആർ. ശോഭ, പഞ്ചായത്ത് അംഗമായ സജു പ്രകാശ്, എ. മുഹമ്മദ് കുഞ്ഞ്, പി.വി. ജയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
