Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ ബീച്ചിൽ പുതിയ...

ആലപ്പുഴ ബീച്ചിൽ പുതിയ കടൽപാലം വരുന്നു

text_fields
bookmark_border
ആലപ്പുഴ ബീച്ചിൽ പുതിയ കടൽപാലം വരുന്നു
cancel
camera_alt

ആ​ല​പ്പു​ഴ ബീ​ച്ചി​ൽ നി​ർ​മി​ക്കു​ന്ന ക​ട​ൽ​പാ​ല​ത്തി​ന്റെ രൂ​പ​രേ​ഖ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ക്കാ​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക്​ ചി​റ​കു​വി​രി​ച്ച്​ ബീ​ച്ചി​ൽ പു​തി​യ ക​ട​ൽ​പാ​ലം’. പു​തി​യ​പ​ദ്ധ​തി​ക്ക്​ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി ല​ഭി​ച്ചു. സാ​ങ്കേ​തി​കാ​നു​മ​തി ന​ൽ​കാ​ൻ ടൂ​റി​സം സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത്‌ അ​ടു​ത്ത ദി​വ​സം ചേ​രും. മാ​ർ​ച്ച്‌ ആ​ദ്യ​വാ​രം നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ആ​ല​പ്പു​ഴ പൈ​തൃ​ക​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ക​ട​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പ​ഴ​യ​ക​ട​ൽ​പാ​ല​ത്തി​ന് 50മീ​റ്റ​ർ വ​ട​ക്ക്​ മാ​റി​യാ​ണ്​ പു​തി​യ​പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ-​മു​സി​രി​സ് പൈ​തൃ​ക​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കി​ഫ്ബി​യി​ൽ​നി​ന്ന് 19.9 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്‌ നി​ർ​മാ​ണം. 300 മീ​റ്റ​ർ നീ​ള​ത്തി​ലും അ​ഞ്ച്‌ മീ​റ്റ​ർ വീ​തി​യി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​യ​ര​ത്തി​ൽ ക​യ​റി​നി​ന്ന് ക​ട​ലി​ന്‍റെ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ്‌ രൂ​പ​ക​ൽ​പ​ന.

ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും പ​രി​ഗ​ണി​ച്ചാ​വും നി​ർ​മാ​ണം. പാ​ല​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ക​വാ​ട​വു​മു​ണ്ടാ​കും. വ്യൂ ​പോ​യി​ന്റു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും വി​വി​ധ സ്‌​റ്റാ​ളു​ക​ളു​മു​ണ്ടാ​കും. ഇ​വ​ക്കാ​യി 12 മീ​റ്റ​ർ നീ​ള​ത്തി​ലും ആ​റ്‌ മീ​റ്റ​ർ വീ​തി​യി​ലും പ്ര​ത്യേ​ക​ഭാ​ഗം നി​ർ​മി​ക്കും. ചെ​ന്നൈ ഐ.​ഐ.​ടി​യാ​ണ്​ സ​ങ്കേ​തി​ക​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്‌. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​ക്കൊ​പ്പം ച​ര​ക്കു​നീ​ക്ക​ത്തി​നും വാ​ണി​ജ്യ​മേ​ഖ​ല​ക്കും സ​ഹാ​യ​ക​മാ​കും​വി​ധ​മാ​ണി​ത്. നി​ർ​വ​ഹ​ണ​ചു​മ​ത​ല ഇ​ൻ​ക​ലി​നാ​ണ്. കെ.​വി.​ജെ ബി​ൽ​ഡേ​ഴ്‌​സ് ആ​ൻ​ഡ് ഡെ​വ​ല​പ്പേ​ഴ്‌​സി​നാ​ണ്‌ ക​രാ​ർ. മ​ണ്ണ്‌ പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ക​രാ​റും രൂ​പ​രേ​ഖ​യും നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പ​ഴ​യ ക​ട​ൽ​പാ​ല​ത്തി​ന്റെ തൂ​ണു​ക​ൾ കൂ​ടു​ത​ൽ തു​രു​മ്പി​ക്കാ​ത്ത വി​ധം രാ​സ​പ്ര​ക്രി​യ ന​ട​ത്തി സം​ര​ക്ഷി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ​

ക​ട​ൽ​പാ​ല​ത്തി​ന്‌ അ​റ്റ​ത്ത്‌ ക​പ്പ​ലു​ക​ൾ​ക്ക്‌ വാ​ർ​ഫ്‌ നി​ർ​മി​ക്കാ​നും മാ​രി​ടൈം ബോ​ർ​ഡി​ന്റെ ആ​ലോ​ച​ന​യി​ലു​ണ്ട്. വാ​ർ​ഫ്‌ വ​രു​ന്ന​തോ​ടെ ചെ​റി​യ ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്കും ആ​ഡം​ബ​ര, വി​നോ​ദ​സ​ഞ്ചാ​ര ക​പ്പ​ലു​ക​ൾ​ക്കും ന​ങ്കൂ​ര​മി​ടാം. കൊ​ച്ചി​യി​ൽ​നി​ന്ന​ട​ക്കം സ​ഞ്ചാ​രി​ക​ൾ​ക്ക്‌ ക​ട​ൽ​മാ​ർ​ഗം ആ​ല​പ്പു​ഴ​യി​ലെ​ത്തി കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച്‌ മ​ട​ങ്ങാം. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​രം മു​ത​ൽ മം​ഗ​ലാ​പു​രം​വ​രെ കാ​ർ​ഗോ​ലൈ​ൻ വ​ന്നാ​ലും നേ​ട്ട​മാ​കും. സാ​ഹ​സി​ക ജ​ല​കാ​യി​ക വി​നോ​ദ​ങ്ങ​ളും മ​റ്റ്‌ വി​നോ​ദ​സ​ഞ്ചാ​ര​പ​ദ്ധ​തി​ക​ളും എ​ത്തു​മെ​ന്നും പ്ര​തീ​ക്ഷി​ക്കാം. തീ​ര​സേ​ന​യു​ടെ റെ​സ്‌​ക്യൂ ബോ​ട്ടു​ക​ൾ​ക്ക്‌ ഡോ​ക്കാ​യും ഉ​പ​യോ​ഗി​ക്കാം. അ​ഴീ​ക്ക​ൽ, തോ​പ്പും​പ​ടി ഹാ​ർ​ബ​റു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്‌ ഒ​ഴി​വാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha beachsea bridge
News Summary - New sea bridge coming to Alappuzha beach
Next Story