Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹൗസ്​ബോട്ട്​ മാതൃകയിൽ...

ഹൗസ്​ബോട്ട്​ മാതൃകയിൽ പുതിയ ഇരുമ്പുപാലം

text_fields
bookmark_border
ഹൗസ്​ബോട്ട്​ മാതൃകയിൽ പുതിയ ഇരുമ്പുപാലം
cancel

ആ​ല​പ്പു​ഴ: വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വ​ള്ളം​ക​ളി​യു​ടെ നാ​ടാ​യ ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ്​​ബോ​ട്ട്​ മാ​തൃ​ക​യി​ൽ പു​തി​യ ഇ​രു​മ്പു​പാ​ലം. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ച പ​ഴ​യ​പാ​ല​ത്തി​ന്​ പ​ക​ര​മു​ള്ള ‘ന​ട​പ്പാ​ത’ എ​ത്ര മ​നോ​ഹ​ര​മാ​യി നി​ർ​മി​ക്കാ​മെ​ന്ന്​ കാ​ണി​ച്ചു ത​രു​ക​യാ​ണ്​ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ. കാ​ൽ​ന​ട​ക്കാ​ർ ഏ​റെ സ​ഞ്ച​രി​ക്കു​ന്ന ക​ല്ലു​പാ​ലം-​ഇ​രു​മ്പു​പാ​ലം റോ​ഡി​ലാ​ണ്​ പു​തി​യ​നി​ർ​മി​തി.

വാ​ണി​ജ്യ​തോ​ടി​ന്റെ തെ​ക്കും വ​ട​ക്കും ക​ര​ക​ളി​ൽ​നി​ന്നും പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്ത് ര​ണ്ട്​ ഹൗ​സ് ബോ​ട്ടി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് പാ​ല​ത്തി​ന്റെ മേ​ൽ​ക്കൂ​ര. ക​നാ​ൽ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം സെ​ൽ​ഫി പോ​യ​ന്‍റും എ​ഫ്.​എം റേ​ഡി​യോ​യും ഉ​ണ്ടാ​കും. രാ​ത്രി​കാ​ഴ്ച​ക​ൾ​

ക്ക്​ മി​ക​വേ​കാ​ൻ ലൈ​റ്റു​ക​ളു​മു​ണ്ടാ​കും. ആ​ളു​ക​ൾ​ക്ക്​ അ​ൽ​പ​നേ​രം ത​ങ്ങാ​നു​ള്ള സ്ഥ​ല​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്ന്​ ന​ഗ​ര​ദൃ​ശ്യ​ങ്ങ​ളും അ​സ്ത​മ​യ​വും കാ​ണാം. ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം വാ​സ്തു​ശി​ൽ​പി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ‘ന​ട​പ്പാ​ലം’ മാ​തൃ​ക ത​യാ​റാ​ക്കി​യ​ത്. എ.​സി.​പി ഷീ​റ്റി​ൽ മേ​ൽ​ക്കൂ​ര നി​ർ​മാ​ണം, ഇ​ല​ക്​​ട്രി​ക്ക​ൽ ജോ​ലി, ഇ​രു​വ​​ശ​ത്തെ​യും കോ​ൺ​ക്രീ​റ്റ്​ പ​ടി​ക്കെ​ട്ടു​ക​ൾ എ​ന്നി​വ​യാ​ണ്​ ബാ​ക്കി​യു​ള്ള​ത്. അ​മൃ​ത്​ പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി 60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച്​ പ​ഴ​യ​പാ​ല​ത്തി​ന്​ 10 മീ​റ്റ​ർ കി​ഴ​ക്കാ​യി​ട്ടാ​ണ്​ പു​തി​യ​പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജ​ങ്​​ഷ​നാ​ണ്​ ഇ​രു​മ്പു​പാ​ലം. ജ​നു​വ​രി 15ന്​ ​തു​റ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന്​ ന​ഗ​ര​സ​ഭ വൈ​സ്​ ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New iron bridgehouseboat model
Next Story