പുതിയ പ്രഖ്യാപനങ്ങൾ; പ്രതീക്ഷയിൽ കയർമേഖല
text_fieldsകയർ ഭൂവസ്ത്രം വിരിച്ചയിടം (ഫയൽ ചിത്രം)
ആലപ്പുഴ: പുതിയ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ പ്രതീക്ഷയിൽ കയർ മേഖല. ചകിരി ലഭ്യത വർധിപ്പിക്കൽ, കയർ ഉത്പാദനത്തിൽ 50 ശതമാനം വർധന സാധ്യമാക്കൽ, തൊഴിലാളികളുടെ കൂലിയിൽ 50 രൂപ വർധന, കയറിന്റെ വിലയിൽ അഞ്ച് ശതമാനം വർധന തുടങ്ങിയവ മേഖലയിൽ ഉണർവ് പകരുമെന്നാണ് കരുതുന്നത്.
ചകിരിക്കും കയറിനും തമിഴ്നാടിനെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാകാത്ത ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റംവരുമെന്ന് കയർ രംഗത്തുള്ളവർ പറയുന്നു. തമിഴ്നാട്ടിൽ നിന്ന് ചകിരിയും കയറും കൊണ്ടുവന്നാണ് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത്. കേരളത്തില്‍ ആവശ്യത്തിന് കയര്‍ ഉത്പാദിപ്പിക്കണമെങ്കില്‍ ഗുണനിലവാരമുള്ള ചകിരി യഥാസമയത്ത് ലഭിക്കണം. ഈ പ്രശ്നം പരിഹരിച്ച് കയർ സംഘങ്ങള്‍ക്ക് ആവശ്യത്തിന് ചകിരി ലഭ്യമാക്കുന്നതിന് ഫൈബര്‍ ബാങ്ക് ആരംഭിക്കുന്നതോടെ കഴിയുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് ഒരു വര്‍ഷം 12 ലക്ഷം ക്വിന്റൽ ചകിരിയാണ് വേണ്ടത്. മൂന്നു ലക്ഷം ക്വിന്റൽ മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. കയര്‍ കോർപറേഷനും കയര്‍ഫെഡും ചേര്‍ന്ന് ആറുമാസത്തേക്ക് എത്ര ചകിരി വേണമെന്ന് കണക്കാക്കി ചകിരി വാങ്ങി സംഘങ്ങള്‍ക്ക് ലഭ്യമാക്കും. സംഘങ്ങള്‍ 45 ദിവസത്തിനകം ചികിരി ഉത്പ്പന്നമാക്കി വിറ്റ് ചകിരി വാങ്ങിയ തുക തിരികെ നല്കുന്ന സംവിധാനത്തിലാണ് കയർ ഫൈബർ ബാങ്ക് പ്രവർത്തിക്കുക. നാല് ലക്ഷത്തിലധികം പേർ കയർ മേഖലയിൽ തൊഴിൽ ചെയ്യുന്നുവെന്നാണ് കണക്ക്. 80 ശതമാനം സ്ത്രീകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

