Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightNEW തിരുവൻവണ്ടൂരിൽ...

NEW തിരുവൻവണ്ടൂരിൽ ഇടതു-കോൺഗ്രസ്​ പിന്തുണയിൽ നാലാമതും ബി.ജെ.പി ഔട്ട്​

text_fields
bookmark_border
NEW തിരുവൻവണ്ടൂരിൽ ഇടതു-കോൺഗ്രസ്​ പിന്തുണയിൽ നാലാമതും ബി.ജെ.പി ഔട്ട്​
cancel
ചെങ്ങന്നൂർ: തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രാംഗമായ പി.വി. സജനെ പ്രസിഡന്റാക്കി എൽ.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ട് ബി.ജെ.പിയെ നാലാം തവണയും ഭരണത്തിൽനിന്ന്​ ഒഴിവാക്കി. വൈസ് പ്രസിഡന്റായി കഴിഞ്ഞ മാസം ഇതേ പദവി രാജിവെച്ച എൽ.ഡി.എഫിലെ ഒമ്പതാം വാർഡ് അംഗം ബീന ബിജുവിനെ വീണ്ടും തെരഞ്ഞെടുത്തു. 13 അംഗ ഗ്രാമപഞ്ചായത്തില്‍ എൽ.ഡി.എഫിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഏപ്രിൽ 29ന്​ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണനക്ക് എടുക്കുന്നതിന്​ മുമ്പ്​ രാജിവെച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്. ആറാം വാര്‍ഡ്‌ അംഗം പി.വി. സജനെ പ്രസിഡന്റ്​ സ്ഥാനത്തേക്ക്​ മത്സരിപ്പിച്ചു. ഇടതു-വലതു മുന്നണികളിൽനിന്നായി ഏഴ്​ അംഗങ്ങൾ പിന്തുണച്ചതോടെ എട്ടുവോട്ട്​ നേടി വിജയിച്ചു. എതിർസ്ഥാനാർഥി ബി.ജെ.പിയിലെ സജു ഇടക്കല്ലിന്​ അഞ്ചുവോട്ടും ലഭിച്ചു. ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽനിന്നുള്ള ഇടതു സ്വതന്ത്ര ബീന ബിജുവിന്റെ പേര് മുൻ പ്രസിഡന്റ് ബിന്ദു കുരുവിള നിർദേശിക്കുകയും കോൺഗ്രസ്​ അംഗം ഗീത പിന്താങ്ങുകയും ചെയ്തു. ബി.ജെ.പിയിലെ കല രമേശായിരുന്നു​ എതിർ സ്ഥാനാർഥി. ബി.ജെ.പി -അഞ്ച്​, എൽ.ഡി.എഫ് ​-നാല്​, കോണ്‍ഗ്രസ് -മൂന്ന്​, സ്വതന്ത്രന്‍ -ഒന്ന്​ എന്നിങ്ങനെയാണ്​ പഞ്ചായത്തിലെ കക്ഷിനില. കോണ്‍ഗ്രസ് അംഗങ്ങളുടെ മൂന്നുവീതം വോട്ടുകൂടി നേടി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്​ രണ്ടുതവണ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവെച്ചിരുന്നു. എന്നാല്‍, മൂന്നാം തവണയും സമാനരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്ന് ഭരണത്തിലേറാന്‍ തീരുമാനിക്കുകയായിരുന്നു. ബി.ജെ.പിയെ ഒഴിവാക്കാൻ പ്രസിഡന്റായി പി.വി. സജനെ കോൺഗ്രസും എൽഡി.എഫും പുറമെനിന്ന്​ പിന്തുണക്കുകയായിരുന്നുവെന്നും വൈസ് പ്രസിഡന്റായി ബീന ബിജുവിനു കോൺഗ്രസും പുറമെനിന്ന്​ പിന്തുണ നൽകുകയായിരുന്നുവെന്നും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി കുതിരവട്ടം 'മാധ്യമ'ത്തോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story