Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാളിയാർമഠം ചാത്തൻസേവാ...

കാളിയാർമഠം ചാത്തൻസേവാ കേന്ദ്രത്തിനെതിരെ സമീപവാസികൾ

text_fields
bookmark_border
കാളിയാർമഠം ചാത്തൻസേവാ കേന്ദ്രത്തിനെതിരെ സമീപവാസികൾ
cancel
camera_alt

വീ​ട് ആ​രാ​ധ​നാ​ല​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യം

അ​രൂ​ർ: അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​ട്ടും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ളി​യാ​ർ​മ​ഠം ചാ​ത്ത​ൻ​സേ​വാ കേ​ന്ദ്ര​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി. അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്തൊ​മ്പ​താം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്തി​ന്റെ ഒ​രു​വി​ധ അ​നു​മ​തി​യും ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ട്ടി​ച്ചാ​ത്ത​ൻ ക്ഷേ​ത്ര​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി. നാ​ലു​വ​ർ​ഷ​മാ​യി കു​ട്ടി​ച്ചാ​ത്ത​ൻ ക്ഷേ​ത്രം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​ത് താ​മ​സ സൗ​ക​ര്യ​ത്തി​നു വേ​ണ്ടി​യാ​ണ്.

നി​യ​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ൽ ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ത​ട​യാ​ൻ ഹൈ​കോ​ട​തി പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് ജൂ​ലൈ30​ന് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​ട്ടു​ണ്ട്.​എ​ന്നാ​ൽ കു​ട്ടി​ച്ചാ​ത്ത​ൻ ക്ഷേ​ത്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ തു​ട​രു​ക​യാ​ണെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഹൈ​കോ​ട​തി വി​ധി​യും പ​ഞ്ചാ​യ​ത്തി​ന്റെ സ്റ്റോ​പ് മെ​മ്മോ​യും അ​നു​സ​രി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട് ആ​രാ​ധ​നാ​ല​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും സ​മീ​പ​വാ​സി​ക​ൾ പ​രാ​തി​ക്കൊ​പ്പം പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala local newsAlappuzhaNeighborsoppose
News Summary - Neighbors oppose Kaliyarmath Chathan Seva Center
Next Story