നവകേരള സദസ്സ്: ആലപ്പുഴ ജില്ലയിൽ അന്തിമ സമയക്രമമായി
text_fieldsആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ അന്തിമ സമയക്രമമായി. 14,15,16 തീയതികളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കം വിലയിരുത്താൻ കലക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 14ന് ഉച്ചക്കുശേഷം വൈക്കത്ത് നിന്ന് എത്തുന്ന മുഖ്യമന്ത്രിയും സംഘവും തവണക്കടവ് ഫെറിയിലൂടെയാണ് ജില്ലയിൽ പ്രവേശിക്കുക. അരൂർ മണ്ഡലത്തിലെ വേദിയായ അരയൻകാവിൽ മുഖ്യമന്ത്രി വൈകുന്നേരം 4.30ന് എത്തും. 16ന് വൈകുന്നേരം ചെങ്ങന്നൂർ മണ്ഡലത്തിലേതാണ് ജില്ലയിലെ അവസാന നവകേരള സദസ്സ്.
എം.എൽ.എ.മാരായ ദലീമജോജോ, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, മണ്ഡലതല കമ്മിറ്റി കൺവീനർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

