ദേശീയപാത വികസനം: ആരാധനാലയത്തിന്റെ വഴിയടച്ചതിൽ പ്രതിഷേധം
text_fieldsവഴിയടച്ച ദേശീയ പാതയോരത്തെ കായംകുളം മസ്ജിദുറഹ്മാൻ
കായംകുളം: ആരാധനാലയത്തിന്റെ വഴിയടച്ച ദേശീയപാത നിർമാണം വിവാദമാകുന്നു. എം.എസ്.എം കോളജിന് സമീപമുള്ള മസ്ജിദ് റഹ്മാൻ ജുമാമസ്ജിദിലേക്കുള്ള പ്രവേശനമാണ് കെട്ടിയടച്ചത്. മറ്റ് സ്ഥാപനങ്ങൾക്ക് വഴിക്ക് സൗകര്യം നൽകിയപ്പോഴാണ് ആരാധനാലയത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നത്.
മസ്ജിദിന്റെ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ചാണ് വഴി അടച്ചതെന്നതാണ് ശ്രദ്ധേയം. പ്രാർഥനക്കായി എത്തുന്നവർക്ക് വഴി സൗകര്യം നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് മസ്ജിദ് പ്രസിഡന്റ് ഷംസുദ്ദീൻ ചീരാമത്ത്, സെക്രട്ടറി നാസർ പടനിലം എന്നിവർ പറഞ്ഞു. വഴി സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകുമെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

