യുവാവിെൻറ മരണത്തിൽ ദുരൂഹത; പൊലീസ് അന്വേഷിച്ചില്ലെന്ന് കുടുംബം
text_fieldsആലപ്പുഴ: യുവാവിെൻറ മരണത്തിലെ ദുരൂഹത കണ്ടെത്താൻ പൊലീസ് ശ്രമിച്ചിെല്ലന്ന പരാതിയുമായി ബന്ധുക്കൾ. പായിപ്പാട് മലാൽ വീട്ടിൽ സോജു തോമസ് വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് തുടരന്വേഷണം നടത്താൻ പൊലീസ് തയാറാകുന്നില്ലെന്ന ആക്ഷേപം.
ദുരൂഹത ഉണ്ടെന്ന് പലതവണ പറഞ്ഞിട്ടും മരണകാരണം കണ്ടെത്താൻ അധികൃതർ തയാറായില്ലെന്ന് ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എസ്.പിക്ക് അടക്കം പരാതി നൽകിയിരുന്നു. സോജുവിെൻറ ഫോണും ലാപ്ടോപ്പും പരിശോധിക്കാൻപോലും പൊലീസ് തയാറായില്ല.
കേസ് ക്രൈംബ്രാഞ്ചിനുവിട്ട് പ്രതികളെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് സാജുവിെൻറ മാതാവ് നിസാമ്മ കുഞ്ഞുേമാൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

