മുസ്ലിംലീഗ് നേതാക്കൾ ഷാനിെൻറയും രഞ്ജിത്ത് ശ്രീനിവാസെൻറയും വീടുകൾ സന്ദർശിച്ചു
text_fieldsകൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസെൻറ വീട്ടിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാർജ് പി.എം.എ. സലാം ഭാര്യ ലിഷയുമായി സംസാരിക്കുന്നു
ആലപ്പുഴ: അറുകൊല രാഷ്ട്രീയം നാടിന് ആപത്താണെന്ന് മുസ്ലിംലീഗ് ജില്ല പ്രവര്‍ത്തക സമിതി. ആലപ്പുഴയില്‍ അരങ്ങേറിയ ഇരട്ടക്കൊലപാതകം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിെൻറയും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസെൻറയും ഘാതകരെ പൂര്‍ണമായും പിടികൂടണം. ജില്ലയിലെ ക്രമസമാധാനം തകര്‍ന്ന അവസ്ഥയിലാണ്. അക്രമികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് പൊലീസിെൻറ വീഴ്ചയാണ്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ജനുവരി 10 മുതല്‍ 30വരെ ശാഖതല സംഗമങ്ങള്‍ വീട്ടുമുറ്റം എന്ന പേരില്‍ മുഴുവന്‍ വാര്‍ഡ് കേന്ദ്രങ്ങളിലും നടക്കും.
ജില്ല പ്രസിഡൻറ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി സ്വാഗതം പറഞ്ഞു. ജില്ല ഭാരവാഹികളായ എസ്.എ. അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ.എ. റസാഖ്, എസ്. നുജുമുദ്ദീന്‍, എ. ഷാജഹാന്, നിയോജക മണ്ഡലം ഭാരവാഹികളായ പി. കെ. ഫസലുദ്ദീന്‍, എസ്. മുഹമ്മദ് സാലിഹ്, അബ്ദുല്ല വാഴയില്‍, ബഷീര്‍ തട്ടാപറമ്പില്‍, ബാബു ഷെരീഫ്, പി.എ. അഹമ്മദ് കുട്ടി, ബൈജു കുന്നുമ്മ, പോഷക സംഘടന പ്രതിനിധികളായ പി. ബിജു, ഷാഫി കാട്ടില്‍, അഡ്വ. അല്‍ത്താഫ് സുബൈര്‍, ഇജാസ് ലിയാഖത്ത്, ഉവൈസ് പതിയാങ്കര, എം. ഹംസാകുട്ടി, വി.ടി.എച്ച്. റഹീം, എ.ആര്. സലാം, ഷുഹൈബ് അബ്ദുല്ല, റിയാസ് അല്‍ഫൗസ്, ഷൈന നവാസ്, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ എ.എം. നൗഫല്‍, സഫീര്‍ പീടിയേക്കല്‍, ജബ്ബാര്‍ കൂട്ടോത്ര തുടങ്ങിയവര്‍ സംസാരിച്ചു.
കൊല്ലപ്പെട്ടവരുടെ വീടുകൾ മുസ്ലിംലീഗ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാർജ് പി.എം.എ. സലാമിെൻറ നേതൃത്വത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ, ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്.