കൊലപാതക ശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsആലപ്പുഴ: കൊലപാതക ശ്രമത്തിന് യുവാവ് അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡിൽ പുളിമ്പറമ്പിൽ രാജേഷാണ് (45) അറസ്റ്റിലായത്. സമീപവാസിയായ വീട്ടമ്മയെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപിച്ച കേസിലാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 10.30 ഒാടെയായിരുന്നു സംഭവം. നഷ്ടപ്പെട്ട ഫോണ്‍ രാജേഷിന്റെ കൈവശം ഉണ്ടെന്നറിഞ്ഞ് എത്തിയ യുവാക്കൾക്ക് വീട് കാണിച്ചുകൊടുത്തെന്ന കാരണത്താലാണ് വീട്ടമ്മയെ ആക്രമിച്ചത്.
മരംവെട്ട് തൊഴിലാളിയായ പ്രതി സംഭവശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ മണ്ണഞ്ചേരി പ്രിന്‍സിപ്പൽ സബ് ഇന്‍സ്പെക്ടർ കെ.ആര്. ബിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാംകുമാര്‍ വി.എസ്, വിഷ്ണു ബാലകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.