ആലപ്പുഴ: നഗരസഭയിലെ കെട്ടിടനികുതി കൂട്ടാൻ തീരുമാനിച്ച് കൗൺസിൽ യോഗം
text_fieldsആലപ്പുഴ: നഗരസഭയിലെ കെട്ടിടനികുതി കൂട്ടാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കെട്ടിടനികുതി നിരക്ക് പരിഷ്കരണത്തിന് ആക്ഷേപം ഉന്നയിക്കാൻ ഒരുമാസത്തെ കാലാവധി നൽകിയെങ്കിലും പരാതികൾ ലഭിക്കാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം നികുതി കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. പാർപ്പിട ആവശ്യത്തിനുള്ള 300 ചതുരശ്രമീറ്റർവരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് ചതുരശ്രമീറ്ററിന് 15 രൂപയാക്കി. 300 ചതുശ്രമീറ്ററിന് മുകളിലുള്ള പാർപ്പിടങ്ങൾക്ക് 19 രൂപയാണ് നിരക്ക്. ഇനിയുള്ള ഓരോ വർഷവും അഞ്ച് ശതമാനം നിരക്കിൽ വർധനയുണ്ടാകും. പരാതികൾ കേൾക്കാനുള്ള അവസരം നൽകിയശേഷമാണ് അന്തിമമായി വസ്തുനികുതി പരിഷ്കരണം നഗരസഭ പാസാക്കിയത്.
കെട്ടിട നികുതി പരിഷ്കരണംപോലെ പ്രാധാന്യമുള്ള വിഷയത്തിൽ തീരുമാനമെടുക്കാൻ ചേർന്ന അടിയന്തര കൗൺസിൽ പ്രതിപക്ഷത്തുനിന്ന് എത്തിയ മൂന്ന് അംഗങ്ങൾ മാത്രം. കോൺഗ്രസ് കൗൺസിലർമാർ ആരും എത്തിയില്ല. സ്വതന്ത്ര കൗൺസിലർ ബി. മെഹബൂബ്, ബി.ജെ.പി കൗൺസിലർമാരായ ഹരികൃഷ്ണൻ, സുമ എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് എത്തിയത്.
ജനദ്രോഹമെന്ന് കോൺഗ്രസ്
ആലപ്പുഴ: കെട്ടിട നികുതി കൂട്ടാൻ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ കോൺഗ്രസ് അംഗങ്ങൾ. 300 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്ക് ചതുരശ്ര മീറ്ററിന് 15 രൂപയായി ഉയർത്തുന്നത് ജനദ്രോഹമാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു ആരോപിച്ചു. കോൺഗ്രസ് അംഗങ്ങളായ അഡ്വ. റീഗോ രാജു, സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, ജി. ശ്രീലേഖ, സുമം സ്കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസ്സി മോൾ ബെനഡിക്റ്റ്, പി.ജി. എലിസബത്ത് എന്നിവരാണ് വിട്ടുനിന്നത്.
പുതുക്കിയ നിരക്ക് (ചതുരശ്രമീറ്റർ കണക്ക്)
- പാർപ്പിടങ്ങൾ, ഹോം സ്റ്റേ (300 ചതുരശ്രമീറ്റർ വരെ) -15
- 300 ചതുരശ്രമീറ്ററിന് മുകളിൽ -19
- സ്വകാര്യഹോസ്റ്റൽ -80
- റിസോർട്ട് -100
- ലോഡ്ജ്, ഹോട്ടൽ (300 ചതുരശ്രമീറ്റർ വരെ) -60
- 300 ചതുരശ്രമീറ്ററിന് മുകളിൽ -75
- വ്യവസായിക ആവശ്യം -16
- ഇതര വ്യവസായ ആവശ്യത്തിന് -75
വാണിജ്യാവശ്യം
- 100 ചതുശ്രമീറ്റർ വരെ -70
- അതിന് മുകളിൽ 500വരെ -100
- 500ന് മുകളിൽ -110
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

