നഗരസഭ സംഘർഷം:യു.ഡി.എഫ് കൗൺസിലർക്ക് എതിരെ കേസ്; ജീവനക്കാര്‍ സമരം പിന്‍വലിച്ചു
text_fieldsകായംകുളം: നഗരസഭ കൗൺസിൽ യോഗത്തെ ചൊല്ലിയുണ്ടായ സംഘർഷാവസ്ഥക്കിടെ ജീവനക്കാരിയെ ആക്രമിച്ചതായ പരാതിയിൽ യു.ഡി.എഫ് കൗൺസിലർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചതായി ചെയർപേഴ്സൻ പി. ശശികല അറിയിച്ചു. നഗരത്തിലെ അനധികൃത മരംമുറി വിഷയത്തിൽ ഒാൺലൈൻ കൗൺസിലിൽ വിശദീകരണം നൽകാതിരുന്നതിനെ തുടർന്ന് യു.ഡി.എഫ് ചെയർപേഴ്സെൻറ ചേമ്പറിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
നഗരസഭ ഒാഫിസിനകത്ത് കൗൺസിലർമാരും ജീവനക്കാരുമല്ലാത്തവർ സമരം നടത്തുന്നത് ചട്ടവിരുദ്ധമാണ്. ഇത് ലംഘിച്ച് വെള്ളിയാഴ്ച യു.ഡി.എഫ് നടത്തിയ സമരത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. ജീവനക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
വൈസ് ചെയർമാൻ ജെ. ആദർശ്, സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. സുൽഫിക്കർ, കൗൺസിലർ റജി മാവനാൽ, ജീവനക്കാരുടെ പ്രതിനിധികളായ വി. കൃഷ്ണകുമാർ, എ. ഗിരിജാകുമാരി, യു. സാജിത എന്നിവരാണ് ചർച്ചയിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

