Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 20 Aug 2021 11:38 AM GMT Updated On
date_range 20 Aug 2021 12:13 PM GMTമുണ്ടൻകാവ് പള്ളിയോടം നിരണിഞ്ഞു
text_fieldsbookmark_border
ചെങ്ങന്നൂർ: മുണ്ടങ്കാവ് പുത്തൻ പള്ളിയോടത്തിൻ്റെ നീരണിയൽ കർമ്മം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. 1725 നമ്പർ കരയോഗം പ്രസിഡൻറ് എസ്.വി പ്രസാദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗവും, താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ പി.എൻ സുകുമാരപ്പണിക്കർ യോഗം ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി ബി.കെ മോഹൻദാസ്, പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ.എസ്. രാജൻ, പള്ളിയോട നിർമ്മാണ കമ്മിറ്റി കൺവീനർ ജി. മധുസൂദനൻ, ചതയം ജലോത്സവ കമ്മിറ്റി ചെയർമാൻ എം.വി ഗോപകുമാർ, വാർഡ് കൗൺസിലർമാരായ സുധാമണി, രോഹിത് പി. കുമാർ, പള്ളിയോട പ്രതിനിധി വിനോദ് കുമാർ, പള്ളിയോട ക്യാപ്റ്റൻ അമൽ കൃഷ്ണൻ, ജ്യോതിഷ പണ്ഡിതൻ കൃഷ്ണൻ നമ്പൂതിരി, മുഖ്യ പള്ളിയോട ശില്പി സതീഷ് കുമാർ, കരയിലെ മുതിർന്ന പള്ളിയോട ആചാര്യൻ പി.എൻ സോമശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.
Next Story