മുല്ലക്കൽ അജി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
text_fieldsഅണ്ണാച്ചി ഫൈസൽ
ആലപ്പുഴ: മദ്യപിക്കാൻ പണം നൽകാത്തതിന്റെ വിരോധത്തിൽ പൂക്കച്ചവടക്കാരനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. നിരവധി കേസുകളിൽ പ്രതിയായ അണ്ണാച്ചി ഫൈസൽ എന്ന ഫൈസലിനെയാണ് (34) ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് കോടതി- ഒന്ന് ജഡ്ജി റോയ് വർഗീസ് ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയും ഒടുക്കണം.
2017 ജൂൺ 28ന് വൈകീട്ട് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ മുല്ലക്കൽ ആൽത്തറ ഗണപതി ക്ഷേത്രത്തിനു സമീപം പൂക്കച്ചവടം നടത്തിയിരുന്ന ചാത്തനാട് വാർഡിൽ പോത്തനാട് കണ്ടത്തിൽ വീട്ടിൽ അജിയോട് (45) മദ്യപിക്കാൻ പണം ചോദിച്ചു. ഇത് നൽകാതിരുന്നതിന്റെ വിരോധത്തിൽ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോർത്ത് പൊലീസാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

