Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നവദമ്പതികൾ തലനാരിഴക്ക് രക്ഷപ്പെട്ടു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നവദമ്പതികൾ തലനാരിഴക്ക് രക്ഷപ്പെട്ടു
cancel
camera_alt

കാ​യം​കു​ള​ത്ത് ക​ത്തി​യ കാ​റി​ലെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്നു

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ തീ​പി​ടി​ച്ച കാ​റി​ൽ​നി​ന്ന് ന​വ​ദ​മ്പ​തി​ക​ൾ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ശ​ഹീ​ദാ​ർ പ​ള്ളി​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം നെ​ട്ടൂ​ർ സ്വ​ദേ​ശി ആ​സാ​ദും കൊ​ല്ലം സ്വ​ദേ​ശി ബീ​മ​യു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. നെ​ട്ടൂ​രി​ലെ വ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഇ​രു​വ​രും തി​രി​കെ കൊ​ല്ല​ത്തി​ന് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കാ​റി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​ണ് ദു​ര​ന്തം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​വ​ർ ഹോ​ണ​ടി​ച്ച് വാ​ഹ​നം നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ദ​മ്പ​തി​ക​ളെ പു​റ​ത്തി​റ​ക്കി. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​ക്കൂ​ടി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചു. അ​ഗ്നി​ര​ക്ഷാ​സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ദ​മ്പ​തി​ക​ൾ കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Moving car catches fire; newlywed couple narrowly escapes
Next Story