ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിൽ -മന്ത്രി വീണ ജോർജ്
text_fieldsതകഴി ആയുർവേദ ഡിസ്പെൻസറിയുടെയും വെൽനസ് സെന്ററിന്റെയും ഉദ്ഘാടനം
മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു
ആലപ്പുഴ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിലാണെന്ന് മന്ത്രി വീണ ജോർജ്. തകഴി ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി, ഹെൽത്ത് വെൽനസ് സെന്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
തോമസ് കെ. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ, തകഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്ററിങ് കമ്മിറ്റി ചെയർമാൻ മദൻലാൽ, തകഴി ഗ്രാമ പഞ്ചായത്ത് അധ്യക്ഷരായ കെ. ശശാങ്കൻ, ജയചന്ദ്രൻ കലാങ്കേരി, സിന്ധു ജയപ്പൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

