Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായലിൽ പായൽ തിങ്ങി കാക്കത്തുരുത്ത് ഒറ്റപ്പെട്ടു

text_fields
bookmark_border
കായലിൽ പായൽ തിങ്ങി കാക്കത്തുരുത്ത് ഒറ്റപ്പെട്ടു
cancel
camera_alt

തു​രു​ത്തി​ലേ​ക്കു​ള്ള പാ​ല​ത്തി​ന്റെ കാ​ലു​ക​ൾ കാ​യ​ലി​ൽ ന​ശി​ക്കു​ന്നു

അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കായൽ ദ്വീപായ കാക്കത്തുരുത്ത് ഒറ്റപ്പെട്ടു. കായലിൽ പായൽ നിറഞ്ഞതാണ് കാരണം. ദ്വീപിലുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കായൽ കടക്കണം. കായലിൽ പായൽ നിറഞ്ഞതോടെ ജീവിതം ദുരിത പൂർണമായി. ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റുമായി പുറത്തേക്ക് പോകുന്നവർ രാവിലെയും, തിരിച്ച് വീട്ടിലേക്ക് വരുന്ന വൈകുന്നേരവുമാണ് വള്ളം നീങ്ങാത്ത തരത്തിൽ പായൽ തിങ്ങുന്നത്.

പഞ്ചായത്തിലെ ഒമ്പതാം വാർഡിന്റെ ഭാഗമായ തുരുത്തിൽ 200ഓളം വീടുകളുണ്ടെങ്കിലും റേഷൻ കട പോലും ഇവിടെയില്ല. സർക്കാർ സ്ഥാപനങ്ങൾ ഒന്നും തന്നെയില്ല. ആകെയുള്ളത് ആയുർവേദ ഡിസ്പെൻസറി മാത്രം. തുരുത്തിലെ എൽ.കെ.ജി മുതൽ കോളജിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് വിദ്യാലയങ്ങളിലെത്താനും, കൂലിവേലയ്ക്ക് പോകാനും എന്തിനും ഏതിനും എരമല്ലൂരിലെ ദേശീയപാതയിൽ എത്തണം. അരകിലോമീറ്ററോളമുള്ള പായൽ തിങ്ങിയ കായൽ കടക്കണം. കടത്തു വഞ്ചികളാണ് യാത്രക്കാരുടെ ആശ്രയം.

പലപ്പോഴും കുട്ടികളെ സ്കൂളിലെ അയക്കാറില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ഒരു മണിക്കൂറോളം സമയമെടുത്ത് മുഴുവൻ യാത്രക്കാരും പരിശ്രമിച്ച് പായൽ നീക്കി വഴിതെളിച്ചാണ് ഇക്കരെയത്തുന്നത്. അരൂർ മണ്ഡലത്തിലെ മറ്റൊരു ദ്വീപായ അഞ്ചുതുരുത്തിലുള്ളവരുടെ ദുരിതം കണ്ട് ഷാനിമോൾ ഉസ്മാൻ എം.എൽ.എ തുരുത്ത് നിവാസികൾക്ക് ആശ്വാസ പദ്ധതി ആവിഷ്കരിക്കു കയുണ്ടായി. പാലം പണിയാനുള്ള നടപടികളും തുടങ്ങി. എന്നാൽ, കാക്കത്തുരുത്തിലേക്കുള്ള പാലം ജലരേഖയായിട്ട് പതിറ്റാണ്ടുകൾ കഴിയുന്നു.

അപ്പ്രോച്ച് റോഡിന് ഉൾപ്പെടെയുള്ള പാലം നിർമാണത്തിന് ഫണ്ടും, എസ്റ്റിമേറ്റും, ഭൂമി നൽകിയവർക്കുള്ള നഷ്ടപരിഹാരവും നൽകി യെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, പാലം സ്വപ്നമായി അവശേഷിക്കുകയാണ്. ദ്വീപിലെത്താൻ ഇപ്പോഴും തുരുത്ത് നിവാസികൾക്ക് ആശ്രയം വള്ളങ്ങൾ മാത്രം. ചിത്രം : പായൽ തിങ്ങിയ കായൽ കടക്കാൻ പാടുപെടുന്ന തുരുത്തി നിവാസികൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Moss-Clogged Backwaters Leave Kakkathuruth Isolated
Next Story