ഓപറേഷൻ ഷൈലോക്; പണവും ചെക്കുകളും കണ്ടെടുത്തു
text_fieldsമാന്നാറിൽ നൗഫലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ
ആലപ്പുഴ: അമിത പലിശ വാങ്ങി പണം കൊടുത്തവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചെക്കുകളും പണവും മറ്റ് രേഖകളും കണ്ടെടുത്തു. ഓപറേഷൻ ഷൈലോക് എന്ന പേരിൽ നടത്തിയ പരിശോധനയിൽ അരൂർ ദേവിപ്രഭ വീട്ടിൽ ജയചന്ദ്രന്റെ ( ജയൻ പിള്ള ) വീട്ടിൽനിന്ന് 3,55,750 രൂപയും 28 ചെക്കും കണ്ടെടുത്തു.
ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ പൂച്ചത്തുരുത്തേൽ പ്രതാപന്റെ വീട്ടിലും കൈനടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാവാലം മുഴുകുന്നേൽ വീട്ടിൽ രവീന്ദ്രന്റെ വീട്ടിലും നടത്തിയ പരിശോധനയിൽ 13 ആധാരവും തുക എഴുതാത്ത ഒമ്പത് ചെക്കും 15 ഒപ്പുവെച്ച മുദ്രപ്പത്രവും രണ്ട് പ്രോമിസറി നോട്ടും കണ്ടെടുത്തു. ഇവർക്കെതിരെ കേസെടുത്തു.
മാന്നാറിൽ അമിത പലിശ ഈടാക്കി അനധികൃതമായി ഇടപാടുകൾ നടത്തിവന്ന കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ കോവുംപുറത്ത് നൗഫലിനെതിരെ (30) കേസെടുത്തു. ആർ.സി ബുക്കുകൾ അടക്കമുള്ള രേഖകൾ കണ്ടെടുത്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഈടായി വാങ്ങിയ നിരവധി ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും ഉൾപ്പെടെ 35ൽ അധികം ആർ.സി ബുക്കുകൾ, മുദ്രപ്പത്രങ്ങൾ, ചെക്ക് ലീഫുകൾ തുടങ്ങിയവ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

