ആലപ്പുഴ ജനറൽ ആശുപത്രിയിൽ മോക്ഡ്രിൽ; ആദ്യം ഞെട്ടൽ... പിന്നീട് ആശ്വാസം
text_fieldsജില്ല ദുരന്തനിവാരണ അതോറിറ്റി, അഗ്നിരക്ഷ സേന എന്നിവയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടത്തിയ മോക്ഡ്രിൽ
ആലപ്പുഴ: ആശുപത്രിയിൽ തീപിടിത്തമുണ്ടായെന്ന് കേട്ടപ്പോൾ രോഗികളും കൂട്ടിരിപ്പുകാരും അമ്പരന്നു. ഫയർ അലാറംകൂടി മുഴങ്ങിയപ്പോൾ അത് ഉറപ്പിച്ചു.
കെട്ടിടത്തിന്റെ മൂന്നാംനിലയിലേക്ക് അഗ്നിരക്ഷ സേനാംഗങ്ങൾ ഇരച്ചെത്തിയപ്പോൾ കാര്യങ്ങൾ കൈവിട്ടുവെന്ന തോന്നലുണ്ടായി. പരിക്കേറ്റവരെ അത്യാഹിതവിഭാഗത്തിലേക്ക് എത്തിച്ചതോടെ ദുരന്തമുഖമായി പരിസരം മാറി.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ തീപിടിത്തമുണ്ടായാൽ അത്യാധുനിക രീതിയിലുള്ള ഫയർ ആൻഡ് റസ്ക്യൂ സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങനെ പ്രവർത്തിപ്പിക്കാമെന്നതിനെക്കുറിച്ച് അവബോധം നൽകാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി, ഫയർ ആൻഡ് റസ്ക്യൂ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘മോക്ഡ്രിൽ’ നടത്തിയത്. മോക്ഡ്രില്ലിനുശേഷം അവലോകന യോഗവും നടത്തി.
ഡെപ്യൂട്ടി കലക്ടർ സി. പ്രേംജി വാക്കി ടോക്കിയുടെ പ്രവർത്തന ഉദ്ഘാടനവും നടത്തി. സൂപ്രണ്ട് ഡോ. ആർ. സന്ധ്യ, ഡോ. കെ. വേണുഗോപാൽ, ആർ.എം.ഒ എം. ആശ, എ.ആർ.എം.ഒ ഡോ. സെൻ, ദുരന്ത നിവാരണ അതോറിറ്റി ഹസാദ് അനലിസ്റ്റ് ചിന്ദു, ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ സി. ആങ്കൽസ്, എ.ജെ. ബെഞ്ചമിൻ, കൃഷ്ണദാസ്, സി.കെ. സജേഷ്, കെ.എസ്. അമൽ, എം. കൃഷ്ണകുമാർ, ഡോ. അനുപമ, പി.ആർ.ഒ ബെന്നി അലോഷ്യസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

