Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 6:25 AM GMT Updated On
date_range 23 Oct 2020 6:28 AM GMTകെ.ആർ. ഗൗരിയമ്മയെ മന്ത്രി സുധാകരൻ സന്ദർശിച്ചു
text_fieldsbookmark_border
ആലപ്പുഴ: കട്ടിലിൽനിന്ന് വീണ് പരിേക്കറ്റ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ കെ.ആർ. ഗൗരിയമ്മയെ കാണാൻ മന്ത്രി ജി. സുധാകരനെത്തി.കോവിഡ് കാലത്ത് നേരിട്ടെത്താൻ മുഖ്യമന്ത്രി പിണറായി വിജയന് അസൗകര്യമുള്ളതിനാൽ പ്രത്യേക അന്വേഷണം അറിയിക്കാനും ചികിത്സസംബന്ധമായ കാര്യങ്ങൾ ചോദിച്ചറിയാനുമാണ് എത്തിയത്
. വ്യാഴാഴ്ച വൈകീട്ട് ആറിന് വീട്ടിലെത്തിയ മന്ത്രിയും ഗൗരിയമ്മയും 20 മിനിറ്റ് സംസാരിച്ചു. ചികിത്സസംബന്ധമായി ബുദ്ധിമുട്ട് നേരിട്ടാൽ അറിയിക്കണമെന്ന് പറഞ്ഞായിരുന്നു മടക്കം. ഗൗരിയമ്മക്ക് നല്ല പ്രസരിപ്പുണ്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളിെല്ലന്നും മന്ത്രി പറഞ്ഞു.
Next Story